കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓജോ ബോര്‍ഡ് കളി കാര്യമായി; ബാധ കയറി കൂട്ടുകാരി മരിച്ചന്ന് കരുതി 12 കാരി വീട് വിട്ടു

  • By News Desk
Google Oneindia Malayalam News

കൊല്ലം: ഓജോ ബോര്‍ഡ് കളിക്കുന്നതിനിടെ കൂട്ടുകാരിക്ക് ബാധ കയറിയെന്നും മരിച്ചെന്നും ഭയന്ന് 12 വയസുകാരി വീട് വിട്ടിറങ്ങി. ഒടുവില്‍ നാല് മണിക്കൂറുകള്‍ നീണ്ട് തെരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൊല്ലത്താണ് നാട്ടുകാരേയും വീട്ടുകാരേയും പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്.

കൂട്ടുകാരിക്കൊപ്പം 12 വയസുകാരി ഓജോ ബോര്‍ഡ് വരച്ചുകളിക്കുകയായിരുന്നു. അതിനെടെ കളി കാര്യമായി. ഓജോബോര്‍ഡ് കളിക്കിടെ ആത്മാവ് വന്നെന്നും ആത്മാവ് കൂട്ടുകാരിയുടെ ശരീരത്തില്‍ കയറിയെന്നും പെണ്‍കൂട്ടി ഭയന്നു. ഒപ്പംമുണ്ടായിരുന്ന കൂട്ടുകാരിയുടെ പെരുമാറ്റങ്ങള്‍ കൂടിയായതോടെ ഭയം കൂടി.

ouija

Recommended Video

cmsvideo
Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam

എന്നാല്‍ കൂട്ടുകാരിയുടെ ദേഹത്ത് ആത്മാവ് കയറിയെന്ന് ഭയന്ന പെണ്‍കുട്ടി ആത്മാവ് വേര്‍പ്പെടുന്നതിനായി പെണ്‍കുട്ടിയെ അടിക്കുകയായിരുന്നു. എന്നാല്‍ അടികൊണ്ട് കൂട്ടുകാരി ബോധരഹിത ആയതോടെ കാര്യങ്ങള്‍ വഷളായി. തന്റെ അടികൊണ്ട് കൂട്ടുകാരി മരണപ്പെട്ടുവെന്ന് കരുതി 12 വയസുകാരി വീട് വീട്ടിറങ്ങഉകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അതിനിടെ ചേരികോണം ഭാഗത്തെത്തിയ പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കണ്ണനല്ലൂര്‍ പൊലീസ് പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ, ഗുരുവായൂര്‍ ഡിപ്പോ അടച്ചു; യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശംകെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ, ഗുരുവായൂര്‍ ഡിപ്പോ അടച്ചു; യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്: മോഡലിന് ഭീഷണി, സിനിമയിലെ ഉന്നതര്‍...വിവാഹാലോചനയ്ക്ക് പിന്നില്‍ മീര!!ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്: മോഡലിന് ഭീഷണി, സിനിമയിലെ ഉന്നതര്‍...വിവാഹാലോചനയ്ക്ക് പിന്നില്‍ മീര!!

ഷംന കാസിം കേസിലെ പ്രതികള്‍ക്കെതിരെ പുതിയ കേസ്; വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെന്ന് വീട്ടമ്മഷംന കാസിം കേസിലെ പ്രതികള്‍ക്കെതിരെ പുതിയ കേസ്; വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെന്ന് വീട്ടമ്മ

English summary
Ouija Board Game; girl went Missing and Founded by Kollam Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X