കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര കേന്ദ്രം; കൊല്ലം ജടായു എർത്ത് സെന്റർ പരസ്ഥിതി സൗഹൃദ ടൂറിസത്തിന് മാതൃകയെന്ന് ഗവർണർ പി സദാശിവം!

  • By Desk
Google Oneindia Malayalam News

കൊല്ലം : ചടയമംഗലം ജടായു എര്‍ത്ത് സെസന്റര്‍ സുസ്ഥിര, പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ജടായു കാര്‍ണിവലിന്റെ ഭാഗമായുള്ള പുതുവര്‍ഷാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വഭാവിക പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര സാധ്യതകളാണ് ഇവിടെ തുറന്നിരിക്കുന്നത്. ജൈവകൃഷി പ്രോത്സാഹനത്തിലൂടെ സന്ദര്‍ശകര്‍ക്ക് ശുദ്ധമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി അഭിനന്ദനാര്‍ഹമാണ്.

സ്ത്രീ ലക്ഷങ്ങള്‍ ഒഴുകിയെത്തി; ചരിത്രമായി വനിതാമതിലുയര്‍ന്നു, പ്രമുഖര്‍ അണിനിരന്നു

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് ജടായു ശില്‍പ്പം നമ്മെ ഓര്‍മിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനിക കാലഘട്ടത്തില്‍ ഈ ശില്‍പ്പത്തിന് പ്രസക്തി ഏറെയാണ്. ചടയമംഗലം മേഖലയുടെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യങ്ങളില്‍ ജടായു എര്‍ത്ത് സെന്റര്‍ മാറ്റത്തിന് വഴിതെളിച്ചുതുടങ്ങിയിരിക്കുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും പുരോഗതിക്കും മേഖലയിലെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ട്ഗവര്‍ണര്‍ പറഞ്ഞു.

Jadayu

വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്ന മഹത്തായ സംരംഭമാണ് ജടായു എര്‍ത്ത് സെന്ററെന്ന് ചടങ്ങില്‍ അധ്യക്ഷനായ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീയുടെ ഔന്നത്യത്തെക്കുറിച്ചുള്ള ചിന്തയാണ് ജടായു ശില്‍പ്പം നമുക്ക് നല്‍കുന്നത്. ഈ ശില്‍പ്പം ഉയര്‍ത്തുന്ന സങ്കല്‍പ്പങ്ങള്‍ക്ക് വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തിയുണ്ട്മന്ത്രി പറഞ്ഞു. ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവവും സന്നിഹിതയായിരുന്നു. ജടായു എര്‍ത്ത് സെന്ററിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് അഞ്ചല്‍, സി.ഇ.ഒ അജിത്കുമാര്‍ ബലരാമന്‍ എന്നിവര്‍ സംസാരിച്ചു. അനിതാ ഷേഖിന്റെ സംഗീത നിശ, സ്ട്രീറ്റ് മാജിക്, പൊയ്ക്കാല്‍ നടത്തം, ഭക്ഷ്യോത്സവം തുടങ്ങി വിവിധ പരിപാടികള്‍ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ജടായു എര്‍ത്ത് സെന്ററില്‍ നടന്നു.
English summary
P Sadasivam on Jadayu earth center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X