കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയോജനങ്ങൾക്ക് തണലേകാൻ കൊല്ലം പരവൂരും പകൽവീട് ഒരുങ്ങുന്നു, ആരോഗ്യ പരിപാലനത്തിന് ഡോക്ടർമാരും

  • By Desk
Google Oneindia Malayalam News

കൊല്ലം : ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങള്‍ക്ക് തണലായി പരവൂരില്‍ പകല്‍വീട് ഒരുങ്ങുന്നു. കൊച്ചാലുംമൂട്ടില്‍ പരവൂര്‍ നഗരസഭയാണ് സംരംഭം തുടങ്ങുന്നത്. ആരോഗ്യമാനസികാരോഗ്യ പരിപാലന കേന്ദ്രമായാണ് പകല്‍വീടിന്റെ പ്രവര്‍ത്തനം.

മാനസിക ഉല്ലാസത്തിനായി ചെസ് ബോര്‍ഡ്, വിനോദോപാധിയായി ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ലഘുഭക്ഷണവും നല്‍കും. പരിപാലനത്തിനായി ഒരു ഡോക്ടറുടെ സേവനവും ലഭ്യമാക്കും. പുരുഷ-വനിതാ ജീവനക്കാര്‍ക്ക് പ്രത്യേകം പരിപാലകരുടെ സഹായമുണ്ടാകും.

old

രണ്ടാം ഘട്ടത്തില്‍ പുരുഷ-വനിതാ വാര്‍ഡുകളും നിര്‍മിക്കുന്നുണ്ട്. വാഹന സൗകര്യവും പരിഗണനയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതി മുഴുവന്‍സമയ അഭയ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെപി കുറുപ്പ് പറഞ്ഞു. നഗരസഭയുടെ പങ്കാളിത്തത്തോടെ 60 ലക്ഷം രൂപ ചെലവഴിച്ചാണ് പകല്‍വീടിന്റെ നിര്‍മാണം.
English summary
pakalveedu programme in kollam paravoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X