കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കഞ്ചേരി അപകടം: ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

Google Oneindia Malayalam News

കൊല്ലം: പാലക്കാട് വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ്. ജോമോനെ ചവറ പൊലീസ് പിടികൂടിയത്. അഭിഭാഷകനെ കാണാനായി കാറില്‍ പോകുമ്പോഴാണ് ജോമന്‍ പൊലീസിന്റെ പിടിയില്‍ ആയത്. ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. എറണാകുളം കോട്ടയം സ്വദേശികള്‍ ആണ് ഇരുവരും. ഇയാളെ ചവറ പൊലീസ് ചോദ്യം ചെയ്യുകയാണ്.

news bus

 ടൂറിസ്റ്റ് ബസ് കുതിച്ച് പാഞ്ഞത് 97.7 കി.മീ വേഗതയില്‍: കെഎസ്ആർടിസിയിലിടിച്ച് കീഴ്മേല്‍ മറിഞ്ഞു ടൂറിസ്റ്റ് ബസ് കുതിച്ച് പാഞ്ഞത് 97.7 കി.മീ വേഗതയില്‍: കെഎസ്ആർടിസിയിലിടിച്ച് കീഴ്മേല്‍ മറിഞ്ഞു

അന്വേഷണത്തിന്റെ ഭാഗമായി വടക്കഞ്ചേരി പൊലീസിന് ഇയാളെ കൈമാറും. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ രാത്രി 11.30 നു ആയിരുന്നു അപകടം. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരില്‍ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുക ആയിരുന്നു.

പാലക്കാട് സ്കൂള്‍ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിക്ക് പിന്നിലിടിച്ച് 9 മരണം: 5 പേർ വിദ്യാർത്ഥികള്‍പാലക്കാട് സ്കൂള്‍ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിക്ക് പിന്നിലിടിച്ച് 9 മരണം: 5 പേർ വിദ്യാർത്ഥികള്‍

നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ജോമോനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.അതേസമയം, വടക്കഞ്ചേരി അപകടത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി രം​ഗത്തുവന്നിരുന്നു. ഇത് പോലുള്ള അപകടങ്ങൾ ലോകത്ത് എവിടേയും സംഭവിക്കില്ല എന്നും റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസ്സം എന്താണെന്നും ഹൈക്കോടതി ചോദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് വെള്ളിയാഴ്ച ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

Hair Care: മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ...പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്‌

വടക്കഞ്ചേരി അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ബസ് യാത്ര തുടങ്ങുന്ന സമയത്തു രക്ഷിതാക്കൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ട ശേഷമായിരുന്നു ഹൈക്കോടതി നടപടി. കോടതി നിരോധിച്ചിട്ടുള്ള ഹോണുകളും ഫ്ലാഷ് ലൈറ്റുകളും ആണു ടൂറിസ്റ്റ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ആരാണ് ടൂറിസ്റ്റ് ബസിന് ഫിറ്റ്നെസ് നൽകിയതെന്നും ഹൈക്കോടതി ചോദിച്ചു. നിരോധിച്ച ഹോണുകളും ലൈറ്റുകളും ഉപയോഗിക്കുന്ന വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വാഹനം കസ്റ്റഡിയിൽ എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

English summary
Palakkad bus accident: tourist bus driver arrested in Kollam, Interrogation is in progress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X