കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത്‌ സ്ഥാനാര്‍ഥിയായി 'കൊറോണ'; അത്ഭുതപ്പെട്ട്‌ ജനം

Google Oneindia Malayalam News

കൊല്ലം: കൊറോണ വൈറസ്‌ എന്ന കൊച്ച്‌ വൈറസ്‌ ഭീമന്‍ ലോകം മൊത്തമുള്ള ജനങ്ങളെ ഭീതിയിലാക്കിയപ്പോള്‍, ഈ കൊച്ചു കേരളത്തില്‍ മറ്റൊരു കൊറോണതദ്ദേശ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്‌.

കൊറോണ തോമസെന്ന 24 കാരിയാണ്‌ കൊല്ലം നഗരസഭയിലേക്ക്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്‌. കഴിഞ്ഞ ഒക്ടോബറില്‍ കോവിഡ്‌ ബാധിതയായിരിക്കെ പ്രസവിച്ച കൊറോണ തോമസ്‌ അന്ന്‌ വാര്‍്‌ത്ത മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അമ്മക്കും കുട്ടിക്കും പിന്നീട്‌ കോവിഡ്‌ നെഗറ്റീവായി.

election

കൊറോണയുടെ ഭര്‍ത്താവ്‌ ജിനു സുരേഷ്‌ സജീവ ബിജെപി പ്രവര്‍്‌ത്തകനാണ്‌. ഞാന്‍ നേരത്തെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല, വിവാഹത്തിനു ശേഷമാണ്‌ രാഷ്ട്രീയത്തില്‍ താല്‍പര്യം വര്‍ധിച്ചത്‌. പ്രസവശേഷം ഭര്‍ത്തവിന്റെ വീട്ടിലെത്തിയ തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സമീപിക്കുകയായിരുന്നെന്ന്‌ കൊറോണ തോമസ്‌ പറയുന്നു. ഒരുമാസം പ്രായമുള്ള കുട്ടിയുടെ കാര്യങ്ങള്‍ ഭര്‍‌ത്താവിന്റെ കുടുംബം ഏറ്റെടുത്തതോടെ തനിക്ക്‌ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ യോതൊരു പ്രശ്‌നവും കൂടാതെ സജീവമാകാന്‍ കഴിയുന്നുണ്ടെന്നും കൊറോണ തോമസ്‌ പറയുന്നു.

തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ വ്യത്യസ്ഥാമായ പ്രതികരണമാണ്‌ ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന്‌ കൊറോണ തോമസ്‌ പറഞ്ഞു. പേര്‌ പറഞ്ഞു പരിചയപ്പെടുത്തുമ്പോള്‍ പലരും വിചിത്രമായാണ്‌ നോക്കുന്നത്‌. ചിലര്‍ പറയുന്നത്‌ പബ്ലിസിറ്റിക്ക്‌ വേണ്ടിയാണ്‌ ഈ പേരെന്നാണ്‌.എന്നാല്‍ നിങ്ങള്‍ക്ക്‌ എട്ടു മാസം മുന്‍പാണ്‌ കൊറോണയെ പരിചയപ്പെടുന്നത്‌.എന്നാല്‍ 24 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ എന്റെ അച്ഛന്‍ എനിക്ക്‌ കൊറോണയെന്നും പേരിട്ടിരുന്നുവെന്ന്‌ ഇവര്‍ക്ക്‌ മറുപടി നല്‍കിയതായും കൊറോണ തോമസ്‌ പറഞ്ഞു.

കലാകാരനായ കൊറേണയുടെ അച്ഛന്‍ തോമസ്‌ മാത്യുവാണ്‌ ഈ പേരിട്ടത്‌. ഇരട്ട കുട്ടികള്‍ക്ക്‌ കോറല്‍ എന്നും കൊറോണയെന്നുമാണ്‌ പേരിട്ടത്‌. കൊറോണ തോമസിന്റെ സഹോദരന്റെ പേരാണ്‌ കോറല്‍.തിരഞ്ഞെടുപ്പ്‌ പ്രചരണവുമായി നാടെങ്ങും സജീവമാവുകയാണ്‌ കൊല്ലത്തിന്റെ കൊറോണ തോമസ്‌.

Recommended Video

cmsvideo
Vibitha Babu new gen viral candidate from mallappally

English summary
panchayat election: corona name candidate face election in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X