കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരഗ്രാമം പദ്ധതിക്ക് തുടക്കമായി; പന്മന പഞ്ചായത്തിലെ പ്രവര്‍ത്തനത്തിന് മാത്രമായി അമ്പത് ലക്ഷം രൂപ, തെങ്ങുകയറ്റ പരിശീലനവും യന്ത്രങ്ങളുടെ വിതരണവും നടന്നു

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് പന്മന ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ വഴി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. തെങ്ങുകയറ്റ പരിശീലനവും യന്ത്രങ്ങളുടെ വിതരണവുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. പന്മന പഞ്ചായത്തിലെ പ്രവര്‍ത്തനത്തിന് മാത്രമായി 50,17,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

സംസ്ഥാനത്തെ ആദ്യ കുടുംബശ്രീ ബസാർ വില്ലേജ് സൂക്കിന് തിരുവല്ലയിൽ തുടക്കമായി; കുടുംബശ്രീയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മാത്യു ടി തോമസ്

ആദ്യഘട്ട പരിശീലനം നേടിയ പത്ത് പേര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് തെങ്ങു കയറ്റ യന്ത്രം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മറ്റ് 51 പേര്‍ക്ക് കൂടി യന്ത്രം നല്‍കും. പന്മന സാംസ്‌കാരിക നിലയത്തില്‍ ഉദ്ഘാടനവും യന്ത്രങ്ങളുടെ വിതരണവും എന്‍. വിജയന്‍പിള്ള എം.എല്‍.എ നിര്‍വഹിച്ചു. നാളികേര കൃഷിയുടെ സമഗ്ര പുരോഗതിക്കായി ലക്ഷ്യമിടുന്ന കേരഗ്രാമം പദ്ധതിയില്‍ എല്ലാ കര്‍ഷകരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.

Coconut tree

പന്മന നാളികേര കര്‍ഷക സൊസൈറ്റി പ്രസിഡന്റ് മാമൂലയില്‍ സേതു കുട്ടന്‍ അധ്യക്ഷനായി. സെക്രട്ടറി എം.സി. ഗോവിന്ദന്‍കുട്ടി, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാര്‍ പന്മന ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ശാലിനി ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച.് നജീബ് നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ എ.ജി. അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം എസ്. ശോഭ, ചവറ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. രാജേഷ്‌കുമാര്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. നിയാസ്, പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. അനില്‍, മറ്റു ജനപ്രതിനികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എസ്. കലാവതി ക്ലാസ് നയിച്ചു.

English summary
Panmana Grama Panchayath started 'Kera Gramam' project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X