മുതിര്‍ന്ന പൗരന്മാര്ക്ക് 'വയോമിത്രം' പദ്ധതിയുമായി പരവൂര്‍ നഗരസഭ
കൊല്ലം: പരവൂര്‍ നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി മുതിര്‍ന്ന പൗരന്മാര്ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു നിര്‍വഹിച്ചു.
പരവൂര്‍ നഗരസഭയിലെ 65 വയസ് പൂര്‍ത്തിയായ മുതിര്‍ന്ന പൗരന്മാര്ക്ക് വീടിന് സമീപം സൗജന്യമായി മെഡിക്കല്‍ ഓഫീസറുടെ സേവനവും കൗണ്‍സലിംഗും ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിതരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കായി ഒന്നിടവിട്ടുള്ള ആഴ്ചകളില്‍ നിശ്ചിത സ്ഥലത്ത് ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. പരവൂര്‍ കൂനയില്‍ പകല്‍ വീട് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് കെ.പി. കുറുപ്പ് അധ്യക്ഷനായി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എ. യാക്കൂബ്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആര്. ഷീബ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി. നിഷാകുമാരി, എസ്. അനില്‍കുമാര്‍, വി. അംബിക, സുധീര്‍ ചെല്ലപ്പന്, ജനപ്രതിനിധികളായ സുരേഷ് ബാബു, ഷൈനി നഗരസഭാ സെക്രട്ടറി നൗഷാദ്, സാമൂഹ്യ സുരക്ഷാ മിഷന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എസ്. ഷാജി, രാഷ്ട്രീയ കക്ഷി നേതാക്കളായ എ. ഷുഹൈബ്, ജയലാല്‍ ഉണ്ണിത്താന്, വി. പ്രകാശ്, പി.എസ്. രാജേന്ദ്രന്, കൃഷ്ണചന്ദ്രമോഹന്‍, ഷെരീഫ്, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 16 വരെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ വാര്‍ഡ് തലത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് ആയിരവല്ലി സ്കൂളില്‍ നടന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications