കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 'വയോമിത്രം' പദ്ധതിയുമായി പരവൂര്‍ നഗരസഭ

  • By Desk
Google Oneindia Malayalam News

കൊല്ലം: പരവൂര്‍ നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു നിര്‍വഹിച്ചു.

<strong>ലൈഫ് ഭവന പദ്ധതി: വയനാട്ടില്‍ പൂര്‍ത്തിയായത് 7,525 വീടുകള്‍; പട്ടികവര്‍ഗക്കാരുടെ 2444 ഭവനങ്ങള്‍ പൂര്‍ത്തിയായി </strong>ലൈഫ് ഭവന പദ്ധതി: വയനാട്ടില്‍ പൂര്‍ത്തിയായത് 7,525 വീടുകള്‍; പട്ടികവര്‍ഗക്കാരുടെ 2444 ഭവനങ്ങള്‍ പൂര്‍ത്തിയായി

പരവൂര്‍ നഗരസഭയിലെ 65 വയസ് പൂര്‍ത്തിയായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വീടിന് സമീപം സൗജന്യമായി മെഡിക്കല്‍ ഓഫീസറുടെ സേവനവും കൗണ്‍സലിംഗും ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിതരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കായി ഒന്നിടവിട്ടുള്ള ആഴ്ചകളില്‍ നിശ്ചിത സ്ഥലത്ത് ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. പരവൂര്‍ കൂനയില്‍ പകല്‍ വീട് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. കുറുപ്പ് അധ്യക്ഷനായി.

Old people

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എ. യാക്കൂബ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ഷീബ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി. നിഷാകുമാരി, എസ്. അനില്‍കുമാര്‍, വി. അംബിക, സുധീര്‍ ചെല്ലപ്പന്‍, ജനപ്രതിനിധികളായ സുരേഷ് ബാബു, ഷൈനി നഗരസഭാ സെക്രട്ടറി നൗഷാദ്, സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എസ്. ഷാജി, രാഷ്ട്രീയ കക്ഷി നേതാക്കളായ എ. ഷുഹൈബ്, ജയലാല്‍ ഉണ്ണിത്താന്‍, വി. പ്രകാശ്, പി.എസ്. രാജേന്ദ്രന്‍, കൃഷ്ണചന്ദ്രമോഹന്‍, ഷെരീഫ്, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 16 വരെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ വാര്‍ഡ് തലത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് ആയിരവല്ലി സ്‌കൂളില്‍ നടന്നു.

English summary
Paravoor municipality introduced 'Vayo mithram' project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X