കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഡോക്ടർമാരും നഴ്സുമാരും അടക്കം 50 പേർ ക്വാറന്റീനിൽ

Google Oneindia Malayalam News

കൊല്ലം; തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച രോഗിയെ ചികിത്സിച്ച സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 50 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച രോഗിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗിക്ക് ഓർമ്മ കുറവ് ഉള്ളതിനാൽ ഇദ്ദേഹം എവിടെയൊക്കെ പോയി എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭച്ചിട്ടില്ല.

കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗിയെ പരിചരിച്ച ഡോക്ടർമാർ, നഴ്സുമാർ എന്നിവരേയും കാന്റീൻ ജീവനക്കാർ ഉൾപ്പെടെയുള്ളവരേയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തന്നെയുള്ള പ്രത്യേക കെട്ടിടത്തിലാണ് ക്വാറന്റീൻ ഒരുക്കിയിരിക്കുന്നത്.

coronavirus19-

അതേസമയം കൊല്ലത്ത് ഇന്ന് ഇന്ന് 8 പേർക്ക് രോഗം സ്ഥിരീകരിച്ചു . ആറ് പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയവരാണ് .ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 175 ആയി.

ജില്ലയിൽ ഇന്ന് 9 പേർക്കാണ് രോഗമുക്തി. മുംബൈയിൽ നിന്നും എത്തിയ മുതുകുളം സ്വദേശി , ഡൽഹിയിൽ നിന്നും എത്തിയ ആല,മുളക്കുഴ സ്വദേശികൾ , കുവൈറ്റിൽ നിന്നും എത്തിയ കണ്ടല്ലൂർ സ്വദേശി, മും ൈബയിൽ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശിനി ,മഹാരാഷ്ട്രയിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശി , അബുദാബിയിൽ നിന്നും എത്തിയ തഴക്കര സ്വദേശിനി , കുവൈറ്റിൽ നിന്നും എത്തിയ ബുധനൂർ സ്വദേശി , അബുദാബിയിൽ നിന്നുംഎത്തിയ മാന്നാർ സ്വദേശിനി എന്നിവരാണ് രോഗവിമുക്തരായത്.

ഡികെ വന്നു, അടിമുടി മാറി കോണ്‍ഗ്രസ്; നടപ്പിലാക്കുന്നത് ബിജെപിയെ വെല്ലും തന്ത്രങ്ങള്‍ഡികെ വന്നു, അടിമുടി മാറി കോണ്‍ഗ്രസ്; നടപ്പിലാക്കുന്നത് ബിജെപിയെ വെല്ലും തന്ത്രങ്ങള്‍

പാലക്കാട് കൊവിഡ് ബാധിതരുടെ എണ്ണം 283 ആയി!! ഇന്ന് 17 പേർക്ക് രോഗം! 11 പേർക്ക് രോഗമുക്തിപാലക്കാട് കൊവിഡ് ബാധിതരുടെ എണ്ണം 283 ആയി!! ഇന്ന് 17 പേർക്ക് രോഗം! 11 പേർക്ക് രോഗമുക്തി

'സമനിലതെറ്റി വർത്തമാനം പറയുന്നവരാണല്ലോ മുല്ലപ്പള്ളിയും ചെന്നിത്തലയുമെന്ന് എംഎം മണി''സമനിലതെറ്റി വർത്തമാനം പറയുന്നവരാണല്ലോ മുല്ലപ്പള്ളിയും ചെന്നിത്തലയുമെന്ന് എംഎം മണി'

English summary
Patient test covid positve; Doctors and nurses under quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X