കൊല്ലത്ത് പഴഞ്ചൊല്ലുകളുടെ വിരുന്നൊരുക്കി പഴമൊഴി മലയാളം
കൊല്ലം: പഴഞ്ചൊല്ലില്‍ പതിരില്ല എന്നെഴുതി തുടക്കമിട്ടത് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനായിരുന്നു. പിന്നാലെ സബ് കളക്ടര്‍ ഡോ. എസ്. ചിത്ര കുറിച്ചുചൊട്ടയിലെ ശീലം ചുടലവരെ. മറ്റു വിശിഷ്ടാതിഥികളും ജീവനക്കാരും സന്ദര്‍ശകരുമെല്ലാം മത്സരിച്ചെഴുതിയപ്പോള്‍ കലക്ട്രേറ്റിനു മുന്നിലൊരുക്കിയ കാന്‍വാസ് പഴഞ്ചൊല്ലുകളുടെ കലവറയായി.
ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചാണ് പഴമൊഴി മലയാളം എന്ന പേരില്‍ പഴഞ്ചൊല്ലെഴുത്ത് പരിപാടി സംഘടിപ്പിച്ചത്.

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട, വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും, ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം, കണ്ടാലറിയാത്തവന് കൊണ്ടാലറിയും തുടങ്ങിയ പതിവു പഴഞ്ചൊല്ലുകള്‍ക്കിടയില്‍ തേങ്ങ പത്തരച്ചാലും താളല്ലേ കറി എന്ന ചോദ്യവും ഇന്നു ഞാന്‍ നാളെ നീ എന്ന മുന്നറിയിപ്പുമൊക്കെ ഇടംപിടിച്ചു. ഗൂഗിളിന്റെ സഹായത്തോടെ പഴഞ്ചൊല്ലുകള്‍ കണ്ടുപിടിച്ച് എഴുതിയവരുമുണ്ടായിരുന്നു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി. കെ. ഗോപന് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, കൊട്ടരക്കരയിലെ കില എസ്.ഐ.ആര്.ഡി പ്രിന്‍സിപ്പല്‍ ജി. കൃഷ്ണകുമാര്‍ കളക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി. രാജു, ജൂണിയര്‍ സൂപ്രണ്ടുമാരായ എം. അന്‍സര്‍, എ. ജോണ്സണ്, ആര്.ബാബുരാജ്, എ. ബര്‍ണഡിന്‍ തുടങ്ങിയവര്‍ സന്നിഹിതരായി
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications