കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ജില്ലാതല ജന്തുക്ഷേമ പക്ഷാചരണത്തിന് തുടക്കമായി; ചെറു സമ്പാദ്യം നേടാൻ കുട്ടികൾ ശ്രമിക്കണം!!

  • By Desk
Google Oneindia Malayalam News

കൊല്ലം: ജില്ലാതല ജന്തുക്ഷേമ പക്ഷാചരണത്തിന് തുടക്കമായി. ക്രിസ്തുരാജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം. നൗഷാദ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഠനകാലത്തുതന്നെ ചെറു സമ്പാദ്യം നേടാന്‍ കുട്ടികള്‍ ശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിദ്യാലയങ്ങളിലും സഹജീവി സംസ്‌കാരം കൂടി പഠിപ്പിക്കുന്ന രീതിയില്‍ സിലബസ്സ് പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>വേറിട്ട വഴികളിലൂടെ വരുമാനത്തിന്റെ പുതുവഴികള്‍ തുറന്ന് കൊല്ലം; ജില്ലയിലെ ആദ്യ കൂണ്‍ ഉദ്പാദനകേന്ദ്രം കടയ്ക്കലില്‍!!</strong>വേറിട്ട വഴികളിലൂടെ വരുമാനത്തിന്റെ പുതുവഴികള്‍ തുറന്ന് കൊല്ലം; ജില്ലയിലെ ആദ്യ കൂണ്‍ ഉദ്പാദനകേന്ദ്രം കടയ്ക്കലില്‍!!

മൃഗസംരക്ഷണ വകുപ്പും ജന്തുേദ്രോഹ നിവാരണ സമിതിയും സംയുക്തമായാണ് പക്ഷാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കോയിക്കല്‍, ഇരവിപുരം ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും മൃഗക്ഷേമ സെമിനാറുകള്‍ സംഘടിപ്പിക്കും. ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ. കെ. തോമസ് അധ്യക്ഷനായി.

Noushad MLA

പ്രിന്‍സിപ്പല്‍ റോയി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ റോയിസ്സണ്‍, എസ്. പി. സി. എ അസിസ്റ്റന്റ് സെക്രട്ടറി സത്യരാജ്, വൈസ് പ്രസിഡന്റ് സി. ജനാര്‍ദ്ദനന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍ സെമിനാര്‍ നയിച്ചു.

English summary
Pets care week celebration in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X