Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്‌ഐ ഓഫീസിലെ ചെടിച്ചട്ടി പൊട്ടിച്ചു; പണവും കുറിപ്പും വച്ച് അജ്ഞാതന്‍, വൈറല്‍

കൊല്ലം: ഡി വൈ എഫ് ഐയുടെ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലെ ചെടിച്ചട്ടി പൊട്ടിച്ചതില്‍ ക്ഷമ ചോദിച്ചും മറ്റൊരു ചെടിച്ചട്ടി വാങ്ങാന്‍ പണവും പങ്കുവച്ച അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള കുറിപ്പുമായി മുന്‍ യുവജന കമ്മിഷന്‍ അധ്യക്ഷയും ഡി വൈ എഫ് ഐ നേതാവുമായ ചിന്ത ജെറോം രംഗത്ത്.

കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിലെ ചെടിച്ചട്ടിയാണ് സന്ദര്‍ശകരില്‍ ആരോ ഒരാള്‍ അറിയാതെ പൊട്ടിച്ചത്. പിന്നീട് ഇതില്‍ ക്ഷമ പറഞ്ഞുകൊണ്ടുള്ള കുറിപ്പും പകരം ചട്ടി വാങ്ങാനുള്ള പണവും കതകിന്റെ അരികില്‍ വച്ചിരുന്നതായി ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തില്‍ സത്യവും നന്മയും സ്‌നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയതെന്ന് ചിന്ത കുറിപ്പില്‍ പറഞ്ഞു.

dyfi

ചിന്തയുടെ വാക്കുകളിലേക്ക്....

ഇന്ന് ഡി വൈ എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററില്‍ എത്തിയപ്പോള്‍ മുന്‍വശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. വാഹനങ്ങള്‍ നിരന്തരം വന്നു പോകുന്ന ഇടമായതിനാല്‍ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസില്‍ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു.

അതു കഴിഞ്ഞ് ഇടവേളയില്‍ നോക്കിയപ്പോള്‍ കതകിന്റെ സൈഡിലായി ഒരു കുറിപ്പില്‍ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു. ആ കുറിപ്പില്‍ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു. ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്‌നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു അജ്ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്.

ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തില്‍ സത്യവും നന്മയും സ്‌നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്. ആ അജ്ഞാത സുഹൃത്തിന് സ്‌നേഹം ... നന്മകള്‍ നേരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+