കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരവൂര്‍ വെടിക്കെട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ കേന്ദ്ര ധനസഹായം

Google Oneindia Malayalam News

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും കേന്ദ്ര ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയും
അറിയിച്ചിരുന്നു.

kollam

ചിറയിന്‍കീഴ്,കൊല്ലം,ചടയമംഗലം എന്നീ പ്രദേശങ്ങളിലുളളവരാണ് മരിച്ചവരിലധികവും.ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചവരില്‍ 12 പേര്‍ മരിച്ചു മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയ്ക്കു നടന്ന അപകടത്തില്‍ ഇതുവരെ മരണ സംഖ്യ 102 ആയി.350 ലധികം പേരെയാണ് ഗുരുതര പരിക്കുകളോടെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചത്

kollam

പ്രധാനമന്ത്രി നരേന്ദ്രമോദി അപകട സ്ഥലം സന്ദര്‍ശിക്കാനായി കേരളത്തിലേക്കു തിരിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ദുരന്തമാണിതെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത് . ദുരന്തത്തിന് ഇരയായവരുടെ ദുഖത്തില്‍ താനും പങ്കു ചേരുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഢയോട് അപകട സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു

കേന്ദ്രത്തിന്റെ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും അറിയിച്ചിരുന്നു.

English summary
pm announce financial aid for puttingal fire victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X