Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണണം, സ്റ്റെപ്പിനിയിൽ ചുരുണ്ടിരുന്ന് കേരളത്തിലേക്ക്, പിടിയിൽ!

തെന്മല: കൊവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടി അന്യസംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ വരവ് നിയന്ത്രിച്ചിരിക്കുകയാണ് കേരളം. പാസ്സ് കയ്യിലുളളവര്‍ക്ക് മാത്രമാണ് പ്രവേശനം. കൊവിഡിനെ ഫലപ്രദമായി നിയന്ത്രിച്ച കേരളത്തില്‍ പ്രവാസികളും അന്യസംസ്ഥാനങ്ങളിലെ മലയാളികളും എത്തിത്തുടങ്ങിയതോടെ കൊവിഡ് കേസുകള്‍ ഉയരുകയാണ്.

അതിനിടെ അതിര്‍ത്തി വഴി പാസ്സിലാതെ ചിലര്‍ സംസ്ഥാനത്തിലേക്ക് കടക്കുന്നുണ്ട്. ചരക്ക് വണ്ടികളില്‍ ഒളിച്ചിരുന്നു പോലീസ് കാവല്‍ ഇല്ലാത്ത ഊടുവഴികളിലൂടെയും മറ്റുമാണ് ഇത്തരക്കാരുടെ വരവ്. കൊല്ലത്ത് പ്രസവം കഴിഞ്ഞ ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ പാസ്സിലാതെ സാഹസികമായി എത്തിയ അച്ഛനെ പോലീസ് പിടികൂടിയിരിക്കുകയാണ്.

covid

തമിഴ്‌നാട് സ്വദേശിയായ എസ് ഹരീഷ് എന്ന മുപ്പത്തിമൂന്നുകാരനെ ആണ് പോലീസ് പിടികൂടിയത്. ഇയാള്‍ തമിഴ്‌നാട്ടിലെ കയനല്ലൂര്‍ സ്വദേശിയാണ്. കൊല്ലം ജില്ലയിലെ പരവൂരിലേക്ക് ആയിരുന്നു ഇയാളുടെ വരവ്. അതും നേരായ വഴിക്കല്ല. മറിച്ച് ലോറിക്കടിയിലെ സ്‌റ്റെപ്പിനിയില്‍ ആരും കാണാതെ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ഹരീഷ്. ലോറിയുടെ ഡ്രൈവര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

പരവൂരിലുളള ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ ആയിരുന്നു ഹരീഷിന്റെ ഈ ലോറിക്കടിയിലുളള സാഹസിക യാത്ര. വീണ് അപകടം പറ്റാന്‍ ഏറെ സാധ്യത ഉളളത് കൂടിയായിരുന്നു ഈ യാത്ര. ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് കടക്കുന്നതിനിടെയാണ് ഹരീഷിനെ പോലീസ് കണ്ടെത്തിയത്. ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കെഎപിയിലെ അജിത് മൈനാഗപ്പളളിയാണ് സ്റ്റെപ്പിനിയില്‍ നിന്നും രണ്ട് കാലുകള്‍ പുറത്തേക്ക് നീണ്ട് നില്‍ക്കുന്നത് കണ്ടത്.

ഉടനെ തന്നെ അജിത് ഇക്കാര്യം മറ്റ് പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. അപ്പോഴേക്ക് ലോറി ചെക്ക് പോസ്റ്റ് കടന്ന് നീങ്ങിയിരുന്നു. അത് വഴി വന്ന ഒരു ബൈക്കില്‍ കയറി അജിത് ലോറിയെ പിന്തുടര്‍ന്നു. എസ്‌ഐ ഷിബുവും മറ്റ് പോലീസുകാരും ജീപ്പിലും ലോറിക്ക് പിറകെ പോയി ഹരീഷിനെ പിടികൂടി. ഇയാളെ പുനലൂരിലെ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+