പിഴ ഈടാക്കിയത് ചോദ്യം ചെയ്തു; ചടയമംഗലത്ത് 18 കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്
കൊല്ലം; ബാങ്കിൽ ക്യൂ നിന്നയാൾക്ക് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴയീടാക്കിയ പോലീസ് നടപടിയെ ചോദ്യം ചെയ്ത 18 കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്. ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പോലീസ് കേസ് എടുത്തത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ബാങ്കിൽ ക്യൂവിൽ നിന്ന മധ്യവയസ്കനെതിരെ പോലീസ് പിഴ ഈടാക്കിയതോടെ ഇദ്ദേഹം ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇത് കണ്ട് എടിഎമ്മിൽ പണം എടുക്കാൻ വന്ന ഗൗരി നന്ദ അദ്ദേഹത്തോട് കാര്യം തിരക്കിയപ്പോൾ ഇവർക്കെതിരേയും പോലീസ് പെറ്റികേസ് ചുമത്തുകയായിരുന്നു. എന്നാൽ പെറ്റി എഴുതിയ പേപ്പർ ഗൗരി നന്ദ കീറിയെറിഞ്ഞോടെ പോലീസും പെൺകുട്ടിയും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടന്നത്. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം സംഭവത്തിൽ പെൺകുട്ടി യുവജന കമ്മീഷന് പരാതി നൽകി. അനാവശ്യമായി പെറ്റി ചുമത്തിയത് ചോദ്യം ചെയ്തതിന് തന്നെ പോലീസ് അസഭ്യം പറഞ്ഞതായി പെൺകുട്ടി പരാതിയിൽ പറയുന്നു. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങി വരുമ്പോൾ എടിഎമ്മിൽ പണമെടുത്താൻ ബാങ്കിന് സമീപത്തേക്ക് പോയപ്പോഴാണ് ക്യൂവിൽ നിന്ന പ്രായമുള്ള ഒരാളും പോലീസുമായി വാക്കുതർക്കം നടന്നത്. ഞാൻ അദ്ദേഹത്തോട് എന്താണ് പ്രശ്നമെന്ന് തിരക്കിയപ്പോഴാണ് തനിക്കെതിരെയും നടപടി ഉണ്ടായത്. ഇത് ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ പോലീസ് അസഭ്യം പറഞ്ഞതെന്നും പെൺകുട്ടി പറയുന്നു.
സംസാരിക്കാതെ കയറിപ്പോകാൻ പറഞ്ഞെന്നും ആണായിരുന്നെങ്കിൽ പിടിച്ച് തള്ളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞതായും പെൺകുട്ടി പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചിട്ടുണ്ടെന്നും എന്നാൽ മാപ്പ് പറയില്ലെന്നും ഗൗരി നന്ദി പറഞ്ഞു.
അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് യുവജന കമ്മീഷൻ വ്യക്തമാക്കി. കൊല്ലം റൂറൽ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.എന്നാൽ പെൺകുട്ടിയുമായി അനുനയത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ബഹളം വെക്കുകയായിരുന്നുവെന്നാണ് എസ് ഐ ശരത്ലാൽ പ്രതികരിച്ചത്.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications