കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ്‌ നടത്തുന്നത്‌ തടഞ്ഞ്‌ പോലീസ്‌

Google Oneindia Malayalam News

കൊല്ലം: കൊല്ലം ബൈപ്പാസില്‍ ഇന്ന്‌ മുതല്‍ ചോള്‍പിരിവ്‌ നടത്താനുള്ള കമ്പനിയുടെ നീക്കം തടഞ്ഞ്‌ പോലീസ്‌. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ പിരിവ്‌ നടത്താനാകില്ല എന്നാണ്‌ പോലീസിന്റെ നിലപാട്‌. ടോള്‍ പിരിവ്‌ നടത്താന്‍ സാവകാശം ചോദിച്ചിരുന്നതായി കലക്ടര്‍ പറഞ്ഞു.കമ്പനി മറുപടിയൊന്നും നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലം ബൈപ്പാസില്‍ ഇന്ന്‌ രാവിലെ 8മുതല്‍ ടോള്‍ പിരിവ്‌ നടത്താനായിരുന്നു കമ്പനിയുടെ ശ്രമം. എന്നാല്‍ ഇക്കാര്യം രേഖമൂലം ജില്ല ഭരണകൂടത്തെ അറിയിക്കാന്‍ കമ്പനി തയാറായിട്ടില്ല. പകരം വാട്‌സാപ്പ്‌ സന്ദേശത്തിലൂടെയാണ്‌ ടോള്‍പിരിവ്‌ നടത്തുന്ന കാര്യം കമ്പനി ജില്ല ഭരണകൂടത്തെ അറിയിക്കുന്നത്‌. ടോള്‍ പിരിവ്‌ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്നാണ്‌ കമ്പനിയുടെ അവകാശവാദം.

road

ടോള്‍പിരിവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. ടോള്‍പിരിവ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ദേശീയപാത അതോറിറ്റിക്ക്‌ സംസ്ഥാനം നേരത്തെ കത്തയച്ചിരുന്നു. പൊതുമരാമത്ത്‌ മന്ത്രി ജി.സുധാകരനാണ്‌ കത്തയച്ചത്‌. ഈ കത്ത്‌ പരിഗണിക്കാതെയാണ്‌ ടോള്‍ പിരിവ്‌ ആരംഭിക്കാനുള്ള തീരുമാനം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ബൈപ്പാസില്‍ ടോള്‍ പിരിവ്‌ ആരംഭിക്കുമെന്ന്‌ കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സംസ്ഥാനത്തിന്‌ കത്തയച്ചിരുന്നു. ടോള്‍ പിരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനവും കത്ത്‌ നല്‍കിയിരുന്നു. ടോള്‍ പിരിക്കാന്‍ പോകുന്നുവെന്ന വിവരം വന്നതോടെ നാട്ടുകാരുള്‍പ്പെടെ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന്‌ ടോള്‍ പിരിക്കുന്നത്‌ തല്‍ക്കാലത്തേക്ക്‌ ഒഴിവാക്കിയിരുന്നു. പിന്നീടം ടോള്‍ പിരിക്കുമെന്നറിയിച്ച്‌ വീണ്ടും കേന്ദ്രം കത്ത്‌ നല്‍കുകയായിരുന്നു.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
police not allow take toll from Kollam bypass; district collector warned company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X