വഴങ്ങിയില്ലെങ്കിൽ ആക്രമിച്ച് കീഴ്‌പ്പെടുത്തും; റെയിൽവെ ജീവനക്കാരിയെ ആക്രമിച്ച അനീഷ് സ്ഥിരം കുറ്റവാളി
സി സി ടി വി ദൃശ്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊല്ലം: തമിഴ്‌നാട്ടിലെ തെങ്കാശിയിലെ മലയാളിയായ റെയില്‍വെ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മലയാളിയായ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ സഹായിച്ചത് ഇയാള്‍ ധരിച്ചിരുന്ന കാക്കി പാന്റ്‌സ് ആണ്. സി സി ടി വി ദൃശ്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിക്രമം നടന്ന സ്ഥലത്ത് അനീഷിന്റെ ഒരു ചെരുപ്പ് ഉണ്ടായിരുന്നു. ഇതില്‍ പെയിന്റ് വീണ പാടുകളുണ്ടായിരുന്നു. ഇതാണ് പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
ഇതിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളിലെ നിര്‍മ്മാണ ഇടങ്ങളിലെ സംശയമുള്ള തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രതി അനീഷ് കുന്നിക്കോട് പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലെ പ്രതിയാണ്. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കില്‍ അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതാണ് അനീഷിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം പത്തനാപുരം സ്വദേശിയാണ് അനീഷ്. ചെങ്കോട്ടയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച പാവൂര്‍ഛത്രം റെയില്‍വെ ക്രോസ് ജീവനക്കാരിയെയാണ് ആക്രമിക്കപ്പെട്ടത്. ഷര്‍ട്ട് ധരിക്കാതെ കാക്കി പാന്റ്‌സ് ഇട്ട ആളാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ക്രൂരമായ മര്‍ദ്ദനമാണുണ്ടായതെന്ന് യുവതിയുടെ കുടുംബം പറയുന്നു. യുവതി ജോലി ചെയ്തിരുന്ന സ്ഥലത്ത് യാതൊരുവിധ സുരക്ഷയും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാരിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.
റെയില്‍വേ ഡി എസ് പി പൊന്നുസ്വാമിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. പിടിയിലായ പ്രതിയ്‌ക്കെതിരെ കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും സമാനമായ കേസ് നിലവിലുണ്ടെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.












Click it and Unblock the Notifications