കൊല്ലത്ത് ഭാര്യയ്ക്കും മക്കൾക്കും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; ബന്ധുക്കളായ 3 കുട്ടികൾക്കും പരിക്ക്
കൊല്ലം; ഭാര്യയ്ക്കും മക്കൾക്കും നേരെ ആസിഡ് ഒഴിച്ച് ഭർത്താവ്. നിരന്തരം മർദ്ദിക്കുന്നുവെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഭർത്താവിന്റെ കൊടും ക്രൂരത. ആസിഡ് ആക്രമണത്തിൽ സമീപവാസികളും ബന്ധുക്കളുമായ മറ്റ് മൂന്ന് കുട്ടികൾക്ക് കൂടി പരിക്കേറ്റു.

വാളത്തുംഗല്‍ സഹൃദയ ക്ലബ്ബിന് സമീപം മംഗാരത്ത് കിഴക്കതില്‍ രജി, മകള്‍ ആദിത്യ (14), സമീപത്തെ കുട്ടികളായ പ്രവീണ, നിരഞ്ജന എന്നിവർക്ക് നേരേയൊണ് രജിയുടെ ഭർത്താവായ ജയൻ ആസിഡ് ഒഴിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജയൻ ലഹരിമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.പലപ്പോഴും ഇയാൾ ഭാര്യയേയും മക്കളേയും ഉപദ്രവിക്കാറുണ്ടായിരുന്നത്രേ. കഴിഞ്ഞ ദിവസം ഇത് സഹിക്ക വയ്യാതായതോടെയാണ് പോലീസിൽ പരാതി നൽകാൻ രജി തിരുമാനിച്ചത്. തുടർന്ന് ഇരവിപുരം സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.
പിന്നാലെ പോലീസ് എത്തി ജയനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസ് മടങ്ങി പോയതോടെ പരാതി നൽകിയതറിഞ്ഞ ദേഷ്യത്തിലെത്തിയ ജയൻ ഭാര്യയ്ക്കും മക്കൾക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.












Click it and Unblock the Notifications