കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ഭാര്യയ്ക്കും മക്കൾക്കും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; ബന്ധുക്കളായ 3 കുട്ടികൾക്കും പരിക്ക്

Google Oneindia Malayalam News

കൊല്ലം; ഭാര്യയ്ക്കും മക്കൾക്കും നേരെ ആസിഡ് ഒഴിച്ച് ഭർത്താവ്. നിരന്തരം മർദ്ദിക്കുന്നുവെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഭർത്താവിന്റെ കൊടും ക്രൂരത. ആസിഡ് ആക്രമണത്തിൽ സമീപവാസികളും ബന്ധുക്കളുമായ മറ്റ് മൂന്ന് കുട്ടികൾക്ക് കൂടി പരിക്കേറ്റു.

kollam news

വാളത്തുംഗല്‍ സഹൃദയ ക്ലബ്ബിന് സമീപം മംഗാരത്ത് കിഴക്കതില്‍ രജി, മകള്‍ ആദിത്യ (14), സമീപത്തെ കുട്ടികളായ പ്രവീണ, നിരഞ്ജന എന്നിവർക്ക് നേരേയൊണ് രജിയുടെ ഭർത്താവായ ജയൻ ആസിഡ് ഒഴിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജയൻ ലഹരിമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.പലപ്പോഴും ഇയാൾ ഭാര്യയേയും മക്കളേയും ഉപദ്രവിക്കാറുണ്ടായിരുന്നത്രേ. കഴിഞ്ഞ ദിവസം ഇത് സഹിക്ക വയ്യാതായതോടെയാണ് പോലീസിൽ പരാതി നൽകാൻ രജി തിരുമാനിച്ചത്. തുടർന്ന് ഇരവിപുരം സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.

പിന്നാലെ പോലീസ് എത്തി ജയനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസ് മടങ്ങി പോയതോടെ പരാതി നൽകിയതറിഞ്ഞ ദേഷ്യത്തിലെത്തിയ ജയൻ ഭാര്യയ്ക്കും മക്കൾക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

എട്ടുകാലി മമ്മുഞ്ഞുമാരെ കേരള ജനത മനസിലാക്കും..യുഡിഎഫ് അല്ല എൽഡിഎഫ്, വായടിപ്പിച്ച് മുഖ്യമന്ത്രിഎട്ടുകാലി മമ്മുഞ്ഞുമാരെ കേരള ജനത മനസിലാക്കും..യുഡിഎഫ് അല്ല എൽഡിഎഫ്, വായടിപ്പിച്ച് മുഖ്യമന്ത്രി

യോഗി ആദിത്യനാഥുമായി നടൻ അക്ഷയ് കുമാറിന്റെ കൂടിക്കാഴ്ച; ചർച്ചയായത് 'രാമസേതു'.. കൂടുതൽ പേരെ കാണുംയോഗി ആദിത്യനാഥുമായി നടൻ അക്ഷയ് കുമാറിന്റെ കൂടിക്കാഴ്ച; ചർച്ചയായത് 'രാമസേതു'.. കൂടുതൽ പേരെ കാണും

അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

English summary
poured acid on wife and children in Kollam; police in search of husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X