കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ? ചികിത്സ ഉറപ്പാക്കാൻ ‘പ്രത്യാശ’യിലേക്ക് വിളിക്കാം

Google Oneindia Malayalam News

കൊല്ലം: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുകയാണ് കൊല്ലം കോര്‍പ്പറേഷനു കീഴിലുള്ള പ്രത്യാശ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍. ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ കോര്‍പ്പറേഷന്‍ പരിധിയിലെ ഏഴ് ഹോമിയോപ്പതി ക്ലിനിക്കുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വിവിധ പ്രായപരിധിയിലുള്ള 129 പേര്‍ ഇതിനോടകം പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

covid

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെയാണ് പ്രവര്‍ത്തന സമയം. ഫോണിലൂടെ ബുക്ക് ചെയ്തശേഷമാണ് എത്തേണ്ടത്. നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍- ഇരവിപുരം (ഡോ.ആശാ റാണി- 9895776484), വടക്കേവിള (ഡോ.ആര്‍.സാബു-9446638512), മുളങ്കാടകം (ഡോ.ശ്യാം-9447362757), പോളയത്തോട് (ഡോ.എ.പിങ്കി-04742950488), തൃക്കടവൂര്‍(ഡോ.ശാലി-9497578770), ശക്തികുളങ്ങര, ഉളിയക്കോവില്‍ (ഡോ.സീബമേരി-04742733336).

Recommended Video

cmsvideo
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ ശ്രീനാരായണപുരം കുടുംബാരോഗ്യകേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. പി. പി. ഇ.കിറ്റ്, മാസ്‌ക്, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡാലിക്ക് കൈമാറി. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് അംഗം ആര്‍. രശ്മി, പഞ്ചായത്തംഗം അംഗം കെ. രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ സാമൂഹികാരോരോഗ്യ കേന്ദ്രത്തിലും 16 വാര്‍ഡുകളിലും 80 പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു. 97 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.

English summary
Prathyasa post Covid clinics for patients who have post Covid issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X