കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ഗര്‍ഭിണിക്കും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത യുവതിക്കും കൊറോണ

Google Oneindia Malayalam News

കൊല്ലം: 27കാരിയായ ഗര്‍ഭിണിക്കും നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത യുവതിക്കും കൊറോണ സ്ഥിരീകരിച്ചു. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മുംബൈ വഴി 24ന് മടങ്ങിയെത്തിയ പുനലൂര്‍ വാളക്കോട് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ നാട്ടിലെത്തിയതിന് ശേഷം ഭര്‍ത്താവുമായി ബൈക്കില്‍ പോയതായും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ബുധനാഴ്ച വൈകീട്ടാണ് ഇവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പാരിപ്പള്ളിയിലേക്ക് മാറ്റിയത്. യുവതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

corona

കടയ്ക്കല്‍ സ്വദേശിയായ 27കാരിയാണ് രണ്ടാമത്തെ ആള്‍.ഇവര്‍ ഒന്നരമാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ മാസം 20നാണ് ഇവര്‍ ഖത്തറില്‍ നിന്നും ഭര്‍ത്താവുമൊത്തെ എത്തിയത്. വന്ന അന്ന് മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇന്നാണ് ഫലം പുറത്തുവന്നത്. അതേസമയം, ഭര്‍ത്താവിന്റെ പരിശോധനഫലം നെഗറ്റീവാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പാരിപ്പള്ളി ഡെിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍നിന്ന് എട്ടു പേര്‍ക്കും, ഇടുക്കി ജില്ലയില്‍നിന്ന് അഞ്ചുപേര്‍ക്കും, കൊല്ലം ജില്ലയില്‍നിന്ന് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

വിവിധ ജില്ലകളിലായി 165934 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 165291 പേര്‍ വീടുകളിലും, 643 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 7 ജില്ലകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉല്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകളും, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളാണ് തീവ്രബാധിത പട്ടികയില്‍ ഉള്‍പ്പെട്ടത്. സംസ്ഥാനത്തിന് 157 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം നടന്നിരുന്നു. വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികള്‍ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ മലയാളികള്‍ക്ക് അതതു രാജ്യങ്ങളില്‍ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് പോയി ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളോടെ ലഭ്യത ഉറപ്പാക്കണം. കൊവിഡ് അല്ലാത്ത കാരണം കൊണ്ട് വിദേശത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരികെ കൊണ്ടു വരാനുള്ള തടസങ്ങള്‍ നീക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായും പിണറായി വിജയന്‍ വ്യക്തമാക്കി.

English summary
Pregnant Woman In Kollam And A Woman Attending Tableague In Nizamuddin Test Positive Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X