Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളുകൾ തുറക്കാൻ ഒരുക്കം, മെഡിക്കല്‍ ഷോപ്പുകളിലും സ്‌കൂളുകളിലും സിസിടിവി ക്യാമറകള്‍

കൊല്ലം: സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബറിൽ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. കൃത്യമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാണ് സ്കൂളുകൾ തുറക്കാനുളള തീരുമാനം. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കൊല്ലം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. കുമ്മിള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. 97 ശതമാനം പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ് കെ മധു പറഞ്ഞു.

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ചു ഡിസിസികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ പരിസരം വൃത്തിയാക്കി. കിണറുകള്‍ ശുദ്ധീകരിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ നൂറു ശതമാനത്തോളം പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി പറഞ്ഞു. പേരയം ഗ്രാമപഞ്ചായത്തിലെ വാക്‌സിനേഷന്‍ 90 ശതമാനം പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലയില്‍ മെഡിക്കല്‍ ഷോപ്പുകളിലും സ്‌കൂളുകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കും. കുട്ടികള്‍ക്കിടയിലെ ലഹരി ഉപഭോഗം, അനധികൃതമായി കുട്ടികളെ കടത്തല്‍ എന്നിവ തടയുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കുന്നതിനായുള്ള ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.

cm

ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മെഡിക്കല്‍ ഷോപ്പുകളുടെ ഉള്ളിലും പുറത്തും സിസി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം. ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി, പോലീസ് എന്നിവര്‍ സംയുക്തമായി പരിശോധനകള്‍ നടത്തി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. കൃത്യമായ ഇടവേളകളില്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തും. സ്‌കൂള്‍ ക്യാമ്പസിലും പരിസരത്തും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്പി.ടി.എ കളുടെ സഹകരണം തേടും.

സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ലഹരി വിരുദ്ധ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പതിപ്പിക്കുകയും വേണം. ആരോഗ്യവകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, പോലീസ്, എക്‌സൈസ് എന്നിവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണം. സമൂഹമാധ്യമങ്ങള്‍ വഴി ഇവ പ്രചരിപ്പിക്കാനും തീരുമാനിച്ചു. ബാലാവകാശ സംരക്ഷണ സമിതി അധ്യക്ഷന്‍ അഡ്വ. കെ. പി. സജിനാഥ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ ഇന്ന് 869 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 78 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 858 പേര്‍ക്കും പത്തു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+