ഇനിയെങ്കിലും അധികാരികളുടെ കണ്ണുതുറക്കുമോ: സിഗ്നല്‍ ലൈറ്റായി വെറിട്ട പ്രതിഷേധം
പത്തനാപുരം: റോഡ് അപകടങ്ങള്‍ പതിവായിട്ടും സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാത്തതിനെതിരെ പൊതുമാരാമത്ത് വകുപ്പിനെതിരെയും ജനപ്രതിനിധികള്‍ക്കെതിരെയും വേറിട്ട പ്രതിഷേധവുമായി പഞ്ചായത്തംഗം. സ്വയം സിഗ്നലായാണ് പഞ്ചായത്തംഗം രഞ്ജത്തിന്റെ വേറിട്ട പ്രതിഷേധം. തലവൂര്‍ രണ്ടാലുംമൂട് ജംഗ്ഷനിലായിരുന്നു രഞ്ജിത്ത് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നാല് റോഡുകള്‍ സംഗമിക്കുന്ന ഇവിടെ യാതൊരുവിധത്തിലുള്ള സുരക്ഷ ബോര്‍ഡുകളുമില്ല. അതുകൊണ്ട് തന്നെ അപകടങ്ങള്‍ നിത്യ സംഭവമാണ്. നിരവധി തവണയാണ് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയത്. എന്നാല്‍ യാതൊരുവിധ പരിഹാരലും ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെയാണ് വാര്‍ഡ് മെമ്പര്‍ രഞ്ജിത്തും ബി ജെ പി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

സോളാറിന്റെ സഹായത്തോടെ സിഗ്നല്‍ ലൈറ്റിന്റെ മാതൃക നിര്‍മ്മിച്ച് അത് തലയിലേന്തിയായിരുന്നു പ്രതിഷേധം. പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതുവരെ പ്രതിഷേധിക്കാനാണ് തീരുമാനം. അതേസമയം, രഞ്ജിത്ത് പ്രതിഷേധിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ പിന്തുണ പ്രതിഷേധത്തിന് ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications