കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു, കേസിൽ 52 പേർ പ്രതികൾ

Google Oneindia Malayalam News

കൊല്ലം: പുറ്റിങ്ങൽ ദുരന്തത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ക്ഷേത്രഭരണ സമിതി അംഗങ്ങളും വെടിക്കെട്ട് നടത്തിപ്പുകാരും ഉൾപ്പെടെയുള്ള 52 പേരെ പ്രതികളാക്കിക്കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. വെടിക്കെട്ടിനിടെ അപകടത്തിന് സാധ്യതയുണ്ടെന്ന് അറിഞ്ഞ ശേഷവും അനുവദനീമായ പരിധിയിൽ കവിഞ്ഞ് വെടിമരുന്ന് ശേഖരിച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തത്തിൽ ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകുന്ന അന്വേഷണ റിപ്പോർട്ടാണ് കൊല്ലം പരവൂർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

പീഡനക്കേസില്‍ ജാമ്യത്തിന് രാഖി കെട്ടണം: മധ്യപ്രദേശ് ഹൈക്കോടതി വിധിയില്‍ ഇടപെട്ട് സുപ്രീം കോടതിപീഡനക്കേസില്‍ ജാമ്യത്തിന് രാഖി കെട്ടണം: മധ്യപ്രദേശ് ഹൈക്കോടതി വിധിയില്‍ ഇടപെട്ട് സുപ്രീം കോടതി

പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം നിർദേശിച്ചിരുന്നുവെങ്കിലും ഇത് പാലിക്കാൻ ക്ഷേത്ര ഭാരവാഹികളോ ക്ഷേത്ര ഭരണസമിതിയോ തയ്യാറായില്ലെന്നും ഇതാണ് വലിയ അപകടത്തിലേക്ക് നയിച്ചിട്ടുള്ളതെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. വെടിക്കെട്ട് നടത്തിപ്പുകാരും ക്ഷേത്ര ഭാരവാഹികളുമാണ് അപകടത്തിന് കാരണക്കാരായതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

44605-kerala-temple1-1

ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ പിഎസ് സാബു ഇന്ന് രാവിലെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ പുറ്റിങ്ങൾ ദുരന്തത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ. എന്നാൽ ഇക്കാര്യങ്ങളൊന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.

English summary
Puttingal fire works: Crime branch submits charge sheet against 52 accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X