റംസിയുടെ ആത്മഹത്യ: കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന്, ഉത്തരവ് പുറത്ത്!!
കൊല്ലം: പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം ക്രൈം ബ്രാഞ്ചിന്. കേസന്വേഷണത്തിന്റെ ചുമതല എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറിക്കൊണ്ട് സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മാതൃഭൂമി പത്രം ബഹിഷ്കരിച്ച് കെ അജിത; ഇതിനേക്കാള് നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടിവി കാണുകയുമല്ലേ

തൂങ്ങി മരിച്ചു
സെപ്തംബർ മൂന്നിനാണ് റംസിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയായ ഹാരീസിനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഹാരീസിന്റെ സഹോദരന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണ ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കൾ ഉന്നയിച്ചത്. ഇതിനിടെ ഒളിവിൽ പോയ നടി കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചിരുന്നു. പ്രതിശ്രുതന്റെ വരന്റെ വീട്ടുകാർക്ക് റംസിയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ റംസിയുടെ കുടുംബം ആരോപിക്കുന്നത്. വിവാഹമുറപ്പിച്ച് വളയിടൽ ചടങ്ങും കഴിഞ്ഞ ശേഷമാണ് ഹാരീസ് വിവാഹത്തിൽ നിന്ന് പിന്മാറുന്നത്.

ഗുരുതര ആരോപണം
നടി ലക്ഷ്മി പ്രമോദിനെ ചോദ്യം ചെയ്ത പോലീസ് ഇവരുടെ ഫോണും പിടിച്ചെടുത്തിരുന്നു. ഇതോടെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നടി ഒളിവിൽ പോയത്. ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. റംസിയയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ സീരിയൽ നടിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ തന്നെ റംസിയുടെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നുമാണ് മാതാപിതാക്കൾ നടിക്കെതിരെ ഉന്നയിക്കുന്ന ആരോപണം. ഗർഭിണിയായിരുന്ന റംസിയെ ഗർഭഛിദ്രത്തിന് വേണ്ടി കൊണ്ടുപോയത് സീരിയൽ നടിയായിരുന്നുവെന്നും റംസിയുടെ കുടുംബം പറയുന്നു.

വിവാഹത്തിൽ നിന്ന് പിന്മാറി
റംസിയുമായി വിവാഹം ഉറപ്പിച്ചെങ്കിലും ഹാരീസിന് വീണ്ടും വിവാഹാലോചന വന്നതോടെ തന്റെ മകളെ ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റംസിയുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഹാരീസിനെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നും റംസി വ്യക്തമാക്കിയിരുന്നു. റംസിയുടെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഇരുവരും തമ്മിൽ ഏറ്റവും ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് റംസി ആത്മഹത്യ ചെയ്തത്. ബ്ലേഡ് കൊണ്ട് കയ്യിന്റെ ഞരമ്പ് മുറിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിന്റെ ഫോട്ടോകൾ പ്രതിയ്ക്ക് അയച്ച് നൽകുകയും ചെയ്തിരുന്നു. ഹാരിസിന്റെ മാതാവിനെയും ഇതിന് ശേഷം റംസി വിളിച്ചിരുന്നു.

പ്രതിക്കെതിരെ പീഡനക്കുറ്റം
കേസിലെ പ്രതിയായ ഹാരീസിനെതിരെ പീഡനക്കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റമായിരുന്നു ചുമത്തിയിരുന്നതെങ്കിലും കേസന്വേഷണം മുന്നോട്ടുപോയതോടെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിമാൻഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.