കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്തിന്റെ മുഖച്ഛായ മാറുന്നു; വിനോദസഞ്ചാര മേഖലയില്‍ 16.63 കോടി രൂപയുടെ പദ്ധതികള്‍

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി 16.63 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുംവിധമുള്ളവയാണ് പുതുതായി കൊണ്ടുവരുന്നത്. കൊല്ലം ബീച്ചില്‍ നടപ്പാത, ഗ്യാലറി, പടിപ്പുര, നിലവിലുള്ള നടപ്പാതയുടെ അറ്റകുറ്റപ്പണി, പെയിന്റിംഗ്, വൈദ്യുതീകരണം, സൗന്ദര്യവത്ക്കരണം എന്നിവയ്ക്കായി 1.50 കോടി രൂപയാണ് ചെലവാക്കുക. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ് നിര്‍വഹണ ചുമതല.

അംബേദ്കറെ ഹിന്ദുമതം വേണ്ടവിധം ഉള്‍ക്കൊണ്ടില്ല; അംബേദ്കറുടെ സ്വപ്നങ്ങള്‍ ഇന്നും സാക്ഷാത്കരിക്കപ്പെടാതെ കിടക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

അഷ്ടമുടിക്കായല്‍, മണ്‍ട്രോത്തുരുത്ത് എന്നിവിടങ്ങളില്‍ ജലകേളി സംവിധാനം ഒരുക്കുന്നതിനായി 87.78 ലക്ഷം രൂപ വിനിയോഗിക്കും. സീഡുജെറ്റ് ക്രാഫ്റ്റ്, ബീച് ബഗ്ഗി, ബംപ്റ്റി റൈഡ്, ബനാന റൈഡ്, കയാക്ക് പെഡല്‍ബോട്ട്, വാട്ടര്‍ സൈക്കിള്‍ എന്നീ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുക. അഷ്ടമുടി ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി കായലിനോട് ചേര്‍ന്നുള്ള കെട്ടിടം പുതുക്കി ഹാന്‍ഡിക്രാഫ്റ്റ് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടത്തുന്ന വില്ലേജ് ക്രാഫ്റ്റ് മ്യൂസിയം ആന്റ് സെയില്‍സ് എംപോറിയം ആക്കുന്നതിനു 49.30 ലക്ഷം രൂപയാണ് ലഭ്യമാക്കിയിട്ടുള്ളത്.

Jagayu rock

അഷ്ടമുടിക്കായലോരത്ത് ആശ്രാമം ലിങ്ക് റോഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെ മാലിന്യനിക്ഷേപം തടയാന്‍ മൂന്ന് കോടി രൂപ ചെലവില്‍ പുനര്‍ജനി ക്വയിലോണ്‍ ഇക്കോപാര്‍ക്ക് വരുന്നു. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ്, ഗ്രീന്‍ റൂം, ആംഫി തീയേറ്റര്‍ ഗ്യാലറി, വാക്വേ, മണ്ഡപങ്ങള്‍, നടപ്പാത, പാര്‍ക്കിംഗ് സൗകര്യം എന്നിവയുണ്ടാകും.

കൊല്ലത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പാരമ്പര്യത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി 2.97 കോടി രൂപയുടെ പൈതൃക വീഥി ഒരുക്കും. ജില്ലയുടെ തനത് ഉത്പന്നങ്ങളായ കശുവണ്ടി, സുഗന്ധ വ്യഞ്ജനങ്ങള്‍, പ്രാദേശിക വിഭവങ്ങള്‍, വന ഉത്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും പദ്ധതിയുടെ ഭാഗമാകും.

തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പ്രദേശത്ത് സൈക്കിള്‍ ട്രാക്ക്, വാക്വേ, പാര്‍ക്കിംഗ് ഏരിയ, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കുട്ടികളുടെ പാര്‍ക്ക്, റെയ്ന്‍ ഷെല്‍റ്റര്‍ എന്നിവ സഹിതമുള്ള വികസനത്തിന് 5.55 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംരക്ഷണ വേലി, കൈവരി, റെയ്ന്‍ ഷെല്‍റ്റര്‍, കുട്ടികളുടെ പാര്‍ക്ക്, ശില്പങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി കൊട്ടാരക്കര പുലമണ്‍ തോടിന്റെ പുനരുജ്ജീവനത്തിനു 1.47 കോടി രൂപയുടെ പദ്ധതിയും ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ പുനലൂര്‍ തൂക്കുപാലത്തിനു സമീപമുള്ള ബാത്തിങ്ഘട്ട് നവീകരിക്കുന്നതിന് 77 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാക്കും.

English summary
Rs 16.63 crore projects in tourism sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X