ആ മൂന്ന് കാര്യങ്ങള്‍ സംഭവിച്ചു; യുഡിഎഫിന് വിജയം ഉറപ്പ്, വോട്ടുകള്‍ ചിതറിയില്ലെന്ന് ഷിബു ബേബി ജോണ്‍
കൊല്ലം: വോട്ടുകള്‍ എണ്ണാന്‍ ഇനി അഞ്ചു നാളുകളാണ് ബാക്കി. കൂട്ടിയും കിഴിച്ചും മുന്നണികളും പാര്‍ട്ടികളും ഇരിക്കാന്‍ തുടങ്ങിയിട്ട് മാസത്തോട് അടുക്കുന്നു. ഇടതുപക്ഷ നേതാക്കള്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിത്തുന്നു. യുഡിഎഫ് നേതാക്കള്‍ മറിച്ചും. ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു കേരളത്തിലെ രാഷ്ട്രീയമെങ്കിലും ഏറ്റവും ഒടുവിലുണ്ടായ വിവാദങ്ങളും മറ്റും ട്രെന്‍ഡ് മാറ്റി എന്നാണ് യുഡിഎഫിന്റെ വിശദീകരണം. എന്നാല്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറയുന്നത് മറ്റുചില കാര്യങ്ങളണ്...
പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

ഇഴകീറി പരിശോധന
യുഡിഎഫ് നേതൃത്വം ജില്ലാ നേതൃത്വങ്ങളോട് അവലോകന റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതുപ്രകാരം മണ്ഡലം തലത്തില്‍ ഡാറ്റകള്‍ ശേഖരിച്ച് പരിശോധന നടത്തി. ഇതിന് ശേഷമാണ് വിജയം തങ്ങള്‍ക്കാണ് എന്ന് യുഡിഎഫ് പറയുന്നത്. 80 സീറ്റുകള്‍ വരെ ലഭിക്കാമെന്നും അവര്‍ അവകാശപ്പെട്ടുന്നു.

വിജയം എങ്ങനെ
കേരളത്തില്‍ പിണറായി വിരുദ്ധത ശക്തമായിരുന്നു എന്നാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറയുന്നത്. പിണറായി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ യുഡിഎഫിന് തന്നെ ലഭിച്ചു എന്നും അദ്ദേഹം അവകാശപ്പെടുന്നു. അതുകൊണ്ട് യുഡിഎഫ് ജയിക്കുമെന്നും ചവറയില്‍ താന്‍ ജയിക്കുമെന്നും ഷിബു പറയുന്നു.

ചവറയിലെ കാര്യം
ചവറയില്‍ തന്റെ വിജയം ഉറപ്പാണ് എന്ന് ഷിബു ബേബി ജോണ്‍ പറയുന്നത് എതിര്‍സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടിയാണ്. മുന്‍കാല തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ എതിര്‍ സ്ഥാനാര്‍ഥി ദുര്‍ബലനായിരുന്നു എന്നാണ് ഷിബുവിന്റെ വാദം. 2016ലെ പോലെ അട്ടിമറിയുണ്ടാകില്ലെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

ആ പോര് ഇവര്‍ തമ്മില്‍
ചവറ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഷിബു ബേബി ജോണ്‍ യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയത്. എന്നാല്‍ സുജിത് വിജയന്‍ ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ബിജെപിക്ക് വേണ്ടി നടന്‍ വിവേക് ഗോപനും മല്‍സരിച്ചു.

ആദ്യ ഘടകം ഇതാണ്
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് വിഷയങ്ങളാണ് നിര്‍ണായക ഘടകങ്ങളായതെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു. ഒന്ന് ശബരിമല വിഷയമാണെന്നും അദ്ദേഹം പറയുന്നു. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിനെതിരായ വികാരം ഭൂരിപക്ഷ സമുദായത്തിലെ വിശ്വാസികള്‍ക്കിടയിലുണ്ടെന്ന് യുഡിഎഫ് വിലയിരുത്തുന്നു.

മുസ്ലിം വോട്ടുകള്‍
മുസ്ലിം സമുദായത്തിനിടയില്‍ കോണ്‍ഗ്രസ് നശിക്കരുത് എന്ന ഒരു ചിന്ത രൂപപ്പെട്ടു എന്നാണ് ഷിബു പറയുന്ന മറ്റൊരു കാര്യം. കോണ്‍ഗ്രസ് നശിക്കുന്നത് രാജ്യത്തിനും കേരളത്തിനും തിരിച്ചടിയാണെന്ന് മുസ്ലിം സമുദായം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് തങ്ങള്‍ക്ക് കിട്ടിയെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.
Recommended Video

ഇടതുപക്ഷത്തെ സ്‌നേഹിച്ചവര്‍
ഇടതുപക്ഷത്തെ സ്‌നേഹിച്ചിരുന്ന ഒരു വിഭാഗം മാറി ചിന്തിച്ചു എന്നാണ് ഷിബു ബേബി ജോണ്‍ പറയുന്ന മൂന്നാമത്തെ കാര്യം. സിപിഎമ്മിന്റെ നിലപാടുകളില്‍ ഇവര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. യഥാര്‍ഥ കമ്യൂണിസ്റ്റ് ചിന്തയും ആശയവും കൈവിട്ട സിപിഎമ്മിനെതിരായി ഇവര്‍ നിലപാടെടുത്തതും യുഡിഎഫിന് നേട്ടമായി എന്നും ഷിബു സൂചിപ്പിക്കുന്നു.
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications