കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതിയ തീരുമാനവുമായി ആര്‍എസ്പി; രണ്ടു സീറ്റുകള്‍ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, സീറ്റ് ചര്‍ച്ച

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. കഴിഞ്ഞ തവണ ലഭിച്ച രണ്ടു സീറ്റുകള്‍ വേണ്ടെന്ന് ആര്‍എസ്പി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. ആറ്റിങ്ങലും കയ്പമംഗലവുമാണ് വിട്ടുകൊടുക്കാന്‍ ആര്‍എസ്പി സന്നദ്ധ പ്രകടിപ്പിച്ചത്. ഈ രണ്ടിടങ്ങളിലും പാര്‍ട്ടിക്ക് സംഘടനാ സംവിധാനം കുറവായാതിനാലാണ് വേണ്ടെന്ന് വെക്കുന്നത്.

21

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരക്കിട്ട് സീറ്റ് വിഭജനം നടത്തിയ വേളയില്‍ ഏറ്റെടുക്കേണ്ടി വന്നതാണ്. അഞ്ച് സീറ്റില്‍ രണ്ടെണ്ണം സംവരണ മണ്ഡലങ്ങളായിരുന്നു. കുന്നത്തൂരും ആറ്റിങ്ങലും. ഇതില്‍ ആറ്റിങ്ങല്‍ വേണ്ട എന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. പകരം പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ ആവശ്യപ്പെടാനാണ് നീക്കം. വിജയസാധ്യതയുള്ള സീറ്റുകള്‍ വേണമെന്നാണ് ആര്‍എസ്പിയുടെ നിലപാട്. ഇന്ന് ആര്‍എസ്പിയുമായും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായിട്ടാണ് സീറ്റ് വിഭജന ചര്‍ച്ച യുഡിഎഫില്‍ നടക്കുന്നത്.

യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

അതേസമയം, ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നത് കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്. 15 സീറ്റ് വേണമെന്നാണ് ജോസഫിന്റെ നിലപാട്. 12 ല്‍ ഒരിക്കലും കുറയരുതെന്ന് ചില നേതാക്കള്‍ സൂചിപ്പിക്കുന്നു. മുസ്ലിം ലീഗും കൂടുതല്‍ സീറ്റ് ചോദിക്കുന്നുണ്ട്. ആറ് സീറ്റാണ് ലീഗ് അധികം ചോദിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇടതുപക്ഷം ആയുധമാക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നു. സിപിഎം ഒരു സീറ്റ് അധികം ചോദിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നെന്മാറയാണ് സിഎംപി അധികം സീറ്റ് ആവശ്യപ്പെടുന്നത്. ഫോര്‍വേഡ് ബ്ലോക്കും സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ട്.

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

English summary
RSP says need not two seats including Attingal in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X