കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീര്‍ത്ഥാടനം: കൊല്ലത്തെ ഇടത്താവളങ്ങളിലെ ഹോട്ടലുകളിലെ ഭക്ഷണങ്ങളുടെ വില നിശ്ചയിച്ചു..

  • By Desk
Google Oneindia Malayalam News

കൊല്ലം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും താത്കാലിക ഭക്ഷണ ശാലകളിലും വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില ജില്ലാ സപ്ലൈ ഓഫീസര്‍ നിശ്ചയിച്ചു. ഹോട്ടലുകളിലും താത്കാലിക ഭക്ഷണിശാലകളിലും വിലവിരവപ്പട്ടിക പ്രദര്‍ശിപ്പിക്കണം.

<strong>മഷ്‌റഫി മൊര്‍ത്താസ രാഷ്ട്രീയത്തിലേക്ക്.... ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും</strong>മഷ്‌റഫി മൊര്‍ത്താസ രാഷ്ട്രീയത്തിലേക്ക്.... ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും

നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഹാര സാധനങ്ങള്‍ വില്‍ക്കുന്നതെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കൊല്ലത്തെ സസ്യാഹാര ഹോട്ടലുകളിലെ വിലവിവരം ചുവടെ.

Food

ചായ, കാപ്പി (150 എം.എല്‍)10 രൂപ, കടുംകാപ്പി/കടുംചായ, ചായ/കാപ്പി (മധുരമില്ലാത്തത്150) എട്ടു രൂപ, ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ/ബ്രാന്‍ഡഡ്) (150) 15 രൂപ, ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ/കോഫി ഡെ/ബ്രാന്‍ഡഡ്) (200) 20 രൂപ, ബോണ്‍വിറ്റ/ഹോര്‍ലിക്‌സ് (150) 20 രൂപ, പരിപ്പ് വട/ഉഴുന്നുവട (40 ഗ്രാം)10 രൂപ, ബോണ്ട (75)10 രൂപ, ഏത്തയ്ക്കഅപ്പം (പകുതി ഏത്തക്ക50)10 രൂപ, ബജി (30)ഏഴു രൂപ, ദോശ/ഇഡ്ഡലി ഒരെണ്ണം (ചട്‌നി, സാമ്പാര്‍ ഉള്‍പ്പടെ50)എട്ടു രൂപ, ചപ്പാത്തി (ഒരെണ്ണം40ഗ്രാം)10 രൂപ, പൂരി (ഒരെണ്ണം മസാല ഉള്‍പ്പടെ40)എട്ടു രൂപ, പൊറോട്ട (ഒരെണ്ണം60)10 രൂപ, പാലപ്പം/ഇടിയപ്പം (50)എട്ടു രൂപ, നെയ്‌റോസ്റ്റ് (50)35 രൂപ, മസാലദോശ (150)40 രൂപ, പീസ് കറി (200 ഗ്രാം)25 രൂപ, കടലക്കറി/കിഴങ്ങുകറി (100)25 രൂപ, ഉപ്പുമാവ ്(100)20 രൂപ, ഊണ് പച്ചരി,പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍ അവിയല്‍, അച്ചാര്‍)60 രൂപ, ആന്ധ്രാ ഊണ് 60 രൂപ, വെജിറ്റബിള്‍ ബിരിയാണി (350ഗ്രാം)60 രൂപ, കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പടെ750)30 രൂപ, കപ്പ (250)25 രൂപ, തൈര് സാദം43 രൂപ, നാരങ്ങാ സാദം40 രൂപ, തൈര് (ഒരു കപ്പ്)10 രൂപ, വെജിറ്റബിള്‍ കറി/ദാല്‍ കറി (100)20 രൂപ, റ്റൊമാറ്റോ ഫ്രൈ (125)30 രൂപ, പായസം (75)12 രൂപ, ഒനിയന്‍/ടൊമാറ്റോ ഊത്തപ്പം (125)50 രൂപ. മില്‍മാ ഉല്‍പ്പന്നങ്ങള്‍ക്ക് എം.ആര്‍.പി നിരക്ക് ഇടാക്കാം.

English summary
Sabarimala Pilgrimage; The prices of hotels have been fixed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X