കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭരണഘടനാ മൂല്യങ്ങള്‍ ജനസമക്ഷമെത്തിക്കാന്‍ സാക്ഷരത യാത്ര... കൊല്ലത്ത് പര്യടനം ആരംഭിച്ചു!!

  • By Desk
Google Oneindia Malayalam News

കൊല്ലം: ഭരണഘടനാ മൂല്യങ്ങള്‍ ജനസമക്ഷമെത്തിക്കാന്‍ കേരളനിയമ സഭ, സാക്ഷരതാ മിഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭരണഘടന സാക്ഷരത യാത്രയുടെ പര്യടനം ജില്ലയില്‍ തുടരുന്നു. ചാത്തന്നൂര്‍ ജംഗ്ഷനില്‍ ജി. എസ്. ജയലാല്‍ എം. എല്‍. എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

യോഗത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എന്‍. രവീന്ദ്രന്‍, ചാത്തന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല വര്‍ഗീസ്, മറ്റു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആര്‍. ദീപു, അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രൊഫ. ലീ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ജി.വി. ജയ, ജോയ്ക്കുട്ടി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരികുമാര്‍, മൈലക്കാട് സുനില്‍, സുന്ദരേശന്‍, മായാ സുരേഷ്, അംഗങ്ങളായ സുഗതകുമാരി, ഉല്ലാസ് കൃഷ്ണന്‍, ബി.ഡി.ഒ ശരത്ചന്ദ്രക്കുറുപ്പ്, ജില്ല സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാരായ അജിത്ത്, ഡി. ശാന്ത, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

kollam-1548483

മഞ്ചേശ്വരത്ത് നിന്ന് 14ന് ആരംഭിച്ച സന്ദേശയാത്ര 26ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ സമാപിക്കും. 52 കേന്ദ്രങ്ങളിലൂടെ കടന്ന് പോകുന്ന യാത്രയ്ക്ക് സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകലയാണ് നേതൃത്വം നല്‍കുന്നത്.

English summary
saksharayathra in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X