കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കാൻ ഐഎസ്ആര്‍ഒയും ഫിഷറീസ് വകുപ്പും കൈകോർക്കുന്നു; നാവിക് പ്രധാന നേട്ടമെന്ന് മേഴ്സിക്കുട്ടിയമ്മ!!

  • By Desk
Google Oneindia Malayalam News

കൊല്ലം: കുണ്ടറ നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി നടപ്പിലാക്കുന്ന ഇടം പദ്ധതിയുടെ ഭാഗമായ സയന്‍ഷ്യ 2019 ശാസ്ത്ര പ്രദര്‍ശനത്തിന് തുടക്കമായി. കുണ്ടറ ഇളമ്പള്ളൂര്‍ കെ.ജി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ത്താവിനിമയ രംഗത്ത് രാജ്യം മുന്‍നിരയിലേക്ക് എത്തുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ ശാസ്ത്രപഠനത്തിനും പരീക്ഷണങ്ങള്‍ക്കും മുന്‍ഗണന നല്‍കണം എന്ന് മന്ത്രി പറഞ്ഞു.

<strong><br> ഇടുക്കിക്ക് ശനിയാഴ്ച പിറന്നാള്‍: 47 വയസ്, ഇക്കുറി പ്രത്യേകതകള്‍ ഏറെ!!!</strong>
ഇടുക്കിക്ക് ശനിയാഴ്ച പിറന്നാള്‍: 47 വയസ്, ഇക്കുറി പ്രത്യേകതകള്‍ ഏറെ!!!

ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി ഐ.എസ്.ആര്‍.ഒയും ഫിഷറീസ് വകുപ്പും ചേര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ്. ആയിരത്തിഅഞ്ഞൂറു കിലോമീറ്റര്‍ ദൂരം ഉള്‍ക്കടലിലേക്ക് പോകുന്നവര്‍ക്ക് കരയില്‍ നിന്നും വിവരങ്ങള്‍ കൈമാറുന്ന നാവിക് എന്ന ഉപകരണം പ്രധാന നേട്ടമായി വിലയിരുത്താമെന്നും മന്ത്രി വ്യക്തമാക്കി. മേളയില്‍ 94 സ്‌കൂളുകളില്‍ നിന്നുള്ള അഞ്ഞൂറ്റി അറുപതിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

 Mercykutty amma

ശാസ്ത്രസാങ്കേതിക മേഖലകളിലെ പുതിയ കണ്ടെത്തലുകള്‍, വര്‍ക്കിംഗ് മോഡലുകള്‍, സ്റ്റില്‍ മോഡലുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇടം പദ്ധതി നോഡല്‍ ഓഫീസര്‍ വി. സുദേശന്‍ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ഇളമ്പള്ളൂര്‍ ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് സുജാത മോഹന്‍, കുണ്ടറ എ.ഇ.ഒ കെ. ഗോപകുമാരപിള്ള, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗ്രേസി തോമസ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വി. അജയകുമാര്‍, സയന്‍സ് ക്ലബ് സെക്രട്ടറി ജി. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Scientia 2019 starts in Kollam. Programe inagurated by Fisheries minister J Mmercykutty amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X