കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എന്നെ ഒന്ന് കൊന്നുതരുമോ എന്നാണ് കുഞ്ഞ് ചോദിച്ചത്,എന്റെ മോള്‍ക്ക് നീതി കിട്ടുന്നില്ല'; കണ്ണുനിറഞ്ഞൊരു മാതാവ്

Google Oneindia Malayalam News

കൊല്ലം: കൊല്ലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്‌പ്പെടുത്ത പത്ത് വയസുകാരിക്ക് ശസ്ത്രക്രിയ വേണ്ടിവന്ന സംഭവം വലിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. നെടുമ്പന ഗ്രാമപഞ്ചായത്തിലെ വട്ടവിള ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ സംരക്ഷിച്ചുകൊണ്ടാണ് ഡിഎംഒ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് എന്നാണ് ആരോപണം. കുട്ടിയുടെ മാതാവിന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.

ജൂലൈ മാസത്തിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കുത്തിവയ്‌പ്പെടുത്ത പള്ളിമൺ സ്വദേശികളായ അമീർ- സുൽഫത്ത് ദമ്പതികളുടെ മകൾക്ക് കുത്തിവയ്‌പ്പെടുത്തതിന്റെ പിറ്റേന്ന് ആ ഭാഗത്ത് വീക്കമുണ്ടാകുകയും ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വരികയുമായിരുന്നു.

klm

മനീഷ് സിസോദിയയുടെ 'സഹായി' എന്ന് സിബിഐ പറഞ്ഞ വിജയ് നായര്‍ എന്ന മലയാളി യഥാര്‍ത്ഥത്തില്‍ ആരാണ്?മനീഷ് സിസോദിയയുടെ 'സഹായി' എന്ന് സിബിഐ പറഞ്ഞ വിജയ് നായര്‍ എന്ന മലയാളി യഥാര്‍ത്ഥത്തില്‍ ആരാണ്?

വിഷയത്തിൽ വീട്ടുകാർ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കുമുൾപ്പെടെ നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് ഡിഎംഒ റിപ്പോർട്ട് വന്നത്. കുട്ടിക്കൊപ്പം ആശുപത്രിയിലായതിനാൽ മാതാവിന് മൊഴി നൽകാൻ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തി ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയുമില്ല.

പ്രാഥമികാരോഗ്യ കേന്ദ്രവും ജില്ലാ ആശുപത്രിയും വിഷയത്തിൽ നന്നായി ഇടപെട്ടെന്നാണ് ഡിഎംഒയുടെ റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ ബന്ധുക്കൾ സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ജില്ലാ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉൾപ്പെടെ അലംഭാവമുണ്ടായതോടെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറിയതെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

'ഐസിയുവിൽ കിടന്ന് എന്റെ കുഞ്ഞ് ഒരുപാട് വേദന അനുഭവിച്ചു. വേദന സഹിക്കവയ്യാതെ എന്നെ ഒന്ന് കൊന്നുതരുമോ എന്നാണ് കുഞ്ഞ് ചോദിച്ചത്. അത്ര വേദന അനുഭവിച്ചിട്ടും എന്റെ മോൾക്ക് നീതി കിട്ടുന്നില്ല'. സുൽഫത്ത് പറഞ്ഞു. ട്വന്റിഫോർ ന്യൂസിനോടായിരുന്നു പ്രതികരണം..

റോബിന്‍ ആ തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ പരിഹാസവുമായി സൂരജ്; സ്റ്റോറിയും സ്‌ക്രീന്‍ഷോട്ടുംറോബിന്‍ ആ തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ പരിഹാസവുമായി സൂരജ്; സ്റ്റോറിയും സ്‌ക്രീന്‍ഷോട്ടും

എന്നാൽ കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ കുട്ടിയുടെ ആരോഗ്യ സ്ഥിതി ഇപ്പോഴും മോശമായി തുടരുകയാണ്. പിഴവ് വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

English summary
serious allegations against PHC in Kollam, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X