കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ഭിന്നത രൂക്ഷം; ഒറ്റക്ക് മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഓടിയെത്തി ഷാഫിയും ശബരിനാഥും

Google Oneindia Malayalam News

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വീതരണത്തെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസിനോട് ഇടഞ്ഞ യൂത്ത് കോണ്‍ഗ്രസ്. തിര‍ഞ്ഞെടുപ്പില്‍ കാലങ്ങളായി യുവാക്കളോട് അനീതി കാട്ടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ സമീപനത്തില്‍ ഇത്തവണയും മാറ്റങ്ങള്‍ ഒന്നുമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്ജെ പ്രേംരാജിന്‍റെ നേതൃത്വത്തിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 40 ശതമാനം സീറ്റ് യുവാക്കൾക്ക് നൽകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം 14 ഡിസിസി നേതൃത്വങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

തോൽക്കുന്ന സീറ്റുകളില്‍

തോൽക്കുന്ന സീറ്റുകളില്‍

സ്ഥിരമായി തോൽക്കുന്ന സീറ്റുകളില്‍ നിന്ന് മുതിര്‍ന്നവര്‍ മാറാനിനിന്ന് യൂവാക്കളെ പരിഗണിക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ നിര്‍ദേശം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പത്ത് ശതമാനം സീറ്റുകള്‍ പോലും യുൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നല്‍കാന്‍ ഡിസിസി തയ്യാറായിരുന്നില്ല. ഇത്തവണ കെപിസിസി ഇറക്കിയ സര്‍ക്കുലര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യുൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ റിബൽ സ്ഥാനാർത്ഥികളായവരെ പരിഗണിക്കരുതെന്നാണ് കെപിസിസി പുറപ്പെടുവിച്ച സര്‍ക്കുലറിലെ പ്രധാന നിർദേശം. ജനറൽ സീറ്റുകളിൽ വനിതകളെ ഒഴിവാക്കണം, ഭർത്താവ് മാറിയാൽ ഭാര്യ മത്സരിക്കുന്ന രീതി ഉണ്ടാകരുതെന്നും സർക്കുലറിൽ പറയുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് നടക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

 ഷാഫി പറമ്പില്‍

ഷാഫി പറമ്പില്‍


തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളിലെ യുവ നേതാക്കല്‍ പരസ്പരം സീറ്റിനായി നേതൃത്വത്തെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നേതൃത്വം സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന മുന്നറിയിപ്പ് ജില്ലയിലെ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇതോടെ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തന്നെ പ്രശ്നത്തില്‍ ഇടപെട്ടിരിക്കുന്നത്.

ശമ്പരീനാഥും

ശമ്പരീനാഥും

സീറ്റ് വിതരണ വിഷയം ഷാഫി പറമ്പില്‍ ഡിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തി. സീറ്റിനായുള്ള യുവാക്കളുടെ പോര് തെരുവില്‍ എത്തിക്കരുതെന്നാണ് ഷാഫി പറമ്പില്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുമായിട്ടാണ് എംഎല്‍എമാരായ ഷാഫി പറമ്പിലും ശമ്പരീനാഥും ചര്‍ച്ച നടത്തിയിത്.

ഘടകക്ഷികള്‍ക്ക്

ഘടകക്ഷികള്‍ക്ക്

അതിനിടെ ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ കൊടുക്കുന്നുവെന്ന ആരോപണം ഐ ഗ്രൂപ്പിനുണ്ട്. ആർഎസ്പിക്ക് അമിത പരിഗണന നല്‍കുന്നുവെന്നതാണ് ഐ ഗ്രൂപ്പിലെ പ്രധാന പരാതി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ ഈ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത ഡിസിസി നേതൃയോഗത്തിന് ശേഷമായിരുന്നു ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യ യോഗം ചേർന്നത്.

ഐ ഗ്രൂപ്പിന്

ഐ ഗ്രൂപ്പിന്

ഐ ഗ്രൂപ്പിന് മേല്‍ക്കോയ്മ ഉള്ള ജില്ലയിലാണ് കൊല്ലം. എന്നാല്‍ ആര്‍എസ്പിക്ക് കൂടുതല്‍ പരിഗണന നല്‍കി എ ഗ്രൂപ്പ് ഇത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പരാതി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഐ ഗ്രൂപ്പിന്‍റെ പ്രതിനിധികൾ ആയിരിക്കണം കോൺഗ്രസ് സീറ്റുകളിൽ കൂടുതലായി മത്സരിക്കേണ്ടതെന്ന വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
യോഗത്തില്‍

യോഗത്തില്‍


കെപിസിസി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെസി രാജൻ, പുനലൂർ മധു തുടങ്ങിയവരാണ് കൊല്ലം നഗരത്തിലെ ഒരു റിസോര്‍ട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. അതേ സമയം, ഐ ഗ്രൂപ്പ് പ്രതിനിധിയായ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ യോഗത്തിൽ നിന്ന് വിട്ട് നിന്നു

English summary
Shafi Parampil and Sabrinath held discussions with DCC President Bindu Krishna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X