'അവളൊരു നല്ല ജീവിതം സ്വപ്നം കണ്ടു, ഈ മഹാപാപി അത് നശിപ്പിച്ചു'; റുവൈസിനെതിരെ കെ ബി ഗണേഷ് കുമാർ
പത്തനാപുരം: ഡോക്ടർ ഷഹന ജീവനാെടുക്കിയ സംഭവത്തിൽ ഡോ റുവൈസിനെതിരെ രൂക്ഷവിമർശനവുമായി ഗണേഷ് കുമാർ എം എൽ എ. മിടുക്കിയായ ആ പെൺകുട്ടിയുടെ ജീവിതം തകർത്ത റുവൈസിനോട് നിയമത്തിന്റെ കണ്ണിൽ ഒരു ദയയും കാണിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹവും ദയ കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
നാണംകെട്ട വാർത്തയാണ്. വളരെയധികം പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം, ആ കേരളത്തിലെ ജനങ്ങൾ ഇത്രയും മോശപ്പെട്ട കാര്യത്തിന് കൂട്ടുനിൽക്കുന്നു. ഈ പറയപ്പെടുന്ന വ്യക്തി ഞാൻ അറിഞ്ഞിടത്തോളം മറ്റ് വിഷയങ്ങളിലെല്ലാം വലിയ ആദർശം പ്രസംഗിക്കുന്ന ആളാണ്. പക്ഷേ സ്വന്തം ജീവിതത്തിൽ ആ ആദർശമില്ല, ഗണേഷ് കുമാർ പറഞ്ഞു.

ആ വിവാഹാലോചന ഒരു ഭാഗ്യമായി അയാൾ കാണണം. കാരണം അയാൾ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി മെറിറ്റിൽ അഡ്മിഷൻ വാങ്ങി, മെറിറ്റിൽ പഠിച്ച് എം ബി ബി എസ് നേടി, മെറിറ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി ജി ക്ക് അഡിമിഷൻ നേടിയ കുട്ടിയാണ് , അതായത് ഉയർന്ന റാങ്കിൽ വന്ന എത്ര മിടുക്കിയാണ് എന്ന് ആചോലിക്കണം, അദ്ദേഹം പറഞ്ഞു.
മിടുക്കിയായ ആ പെൺകുട്ടിയുടെ ജീവിതം തകർത്ത ഇയാളോട് നിയമത്തിന്റെ കണ്ണിൽ ഒരു ദയയും കാണിക്കാൻ പാടില്ല, സമൂഹവും ഇയാളോട് ദയ കാണിക്കാൻ പാടില്ല. കാരണം ഇത്തരം ക്രിമികളോട് ദുഷ്ടന്മാരോട് ദയപാടില്ല, ആ കുഞ്ഞ് വിവാഹത്തിനായി എത്രമാത്രം മോഹിച്ചിരിക്കും. ആ വിവാഹം പണത്തിന്റെ കുറവ് കൊണ്ട്, അതായത് സ്ത്രീധനത്തിന്റെ കുറവ് കൊണ്ട് തകരുന്നു എന്നറിയുമ്പോൾ ആ കുട്ടി എത്രമാത്രം വേദനിച്ചിട്ടായിരിക്കും മരിച്ചത്.
ജീവിതത്തിൽ പഠനത്തിന് മാത്രം മുൻതൂക്കം നൽകി ജീവിച്ചൊരു കുഞ്ഞ്. ആ വ്യക്തി ഒരു വിവാഹം സ്വപ്നം കണ്ടു. ആൾ അടുത്തുണ്ടല്ലോ നടക്കുമെന്ന് പ്രതീക്ഷിച്ചു. നല്ലൊരു ഡോക്ടറാകണമെന്നും മോഹിച്ചു. അതെല്ലാം പണത്തിന്റെ പേരിൽ തകർന്നു.
ഒന്നര കിലോ സ്വർണമാണ് ചോദിച്ചത്, ഇതില്ലാം എവിടെക്കൊണ്ടു പോയി വെയ്ക്കും? പണയപ്പെടുത്തുന്ന ബാങ്കിൽ കാണില്ല ഇത്രയും സ്വർണം, ഒന്നരക്കിലോ സ്ലർണവും ഒരു ബി എം ഡബ്ല്യൂ കാറുമെല്ലാം സാധാരണക്കാരന് കൊടുക്കാൻ പറ്റുമോ? അദ്ദേഹം ചോദിച്ചു.
പെണ്ണിന്റെ വീട്ടിൽ നിന്ന് പണം വാങ്ങിവന്ന് കല്യാണം കഴിക്കാൻ പോകുന്നവൻ അതിന് നിൽക്കരുത്, അതൊരു പെൺകുട്ടിയല്ലേ അവളൊരു നല്ല ജീവിതം സ്വപ്നം കണ്ടു. ഈ മഹാപാപി അത് നശിപ്പിച്ചു. ഇവർ മറ്റ് കാര്യങ്ങളിലെല്ലാം വലിയ ആദർശമാണ് പറയുന്നത്. ഡോ. വന്ദന മരിച്ച സമയത്തൊക്കെ ഇവന്റെ ആദർശ പ്രസംഗം ഉണ്ടായിരുന്നു. ഈ ആദർശം സ്വന്തം ജീവിതത്തിലില്ല, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications