'ഏതോ ഒരു പാർട്ടിയോട് ചുമ്മാ പോയി ബിജെപി തോറ്റെന്ന തരത്തിലാണ് സിപിഎം പ്രതികരണങ്ങൾ': ഷിബു ബേബി ജോൺ
കൊല്ലംട: കർണാടക തിരഞ്ഞെടുപ്പ് ഫലത്തിലൂടെ സിപിഎമ്മിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടു ആണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കർണാടകയിൽ കോൺഗ്രസ് നേടിയ വിജയത്തിന് പിന്നാലെ ഭൂരിപക്ഷം സിപിഎം നേതാക്കളും മൗനവ്രതത്തിൽ ആണെന്നും ഷിബു ബേബി ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കോൺഗ്രസ് വിജയത്തിൽ മനസ്സില്ലാമനസ്സോടെ ആണ് പ്രതികരിച്ചതെന്നും ഷിബു പറഞ്ഞു.
ഇവരുടെ പ്രതികരണങ്ങളിൽ കോൺഗ്രസ് എന്ന് പറയാതിരിക്കാൻ അതീവ ശ്രദ്ധയാണ് കാണിച്ചത്. ഏതോ ഒരു പാർട്ടിയോട് ചുമ്മാ പോയി ബിജെപി തോറ്റെന്ന തരത്തിലാണ് സിപിഎം പ്രതികരണങ്ങൾ. കർണാടകയിൽ സിപിഎം മത്സരിച്ച നാല് സീറ്റ് കൂടാതെയുള്ള സീറ്റുകളിൽ ജനതാദൾ എസിനായിരുന്നു സിപിഎം പിന്തുണ. തൂക്കുമന്ത്രിസഭ ഉണ്ടാകുകയാണെങ്കിൽ ബിജെപിയെ പിന്തുണയ്‌ക്കാൻ തയാറായിരുന്നവർ ആണ് അവർ.

അതറിഞ്ഞിട്ട് പോലും നിലപാട് പുനപരിശോധിക്കാത്ത പാർട്ടിയാണ് സിപിഎം. ഇതിലൂടെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് എപ്പോഴും പറയുന്ന സിപിഎമ്മിന്റെ ആത്മാർഥത ആണ് ചോദ്യം ചെയ്യപ്പെടുന്നത് അദ്ദേഹം പറഞ്ഞി. അതേസമയം കർണാടകയിലെ ജനവിധി ബിജെപിയുടെ ഹുങ്കിനുള്ള മറുപടി'യെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.












Click it and Unblock the Notifications