Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്, മകനെ രക്ഷിക്കാന്‍ പൊലീസിന് മൊഴി നല്‍കാതെ അമ്മ

കൊല്ലം: ചവറ തെക്ക് ഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. പണം ആവശ്യപ്പെട്ട് 84 വയസുള്ള ഒമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ മൃഗീയമായി മര്‍ദ്ദിച്ചത്. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദ്ദനമേറ്റു. അയല്‍വാസിയായ വിദ്യാര്‍ത്ഥിയ പകര്‍ത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇയാള്‍ സ്ഥിരം മദ്യപിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.

kollam

നേരത്തെയും സാമനരീതിയില്‍ മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ, അമ്മയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മകന്‍ ഓമനക്കുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം, മകനെതിരെ മൊഴി നല്‍കാന്‍ അമ്മ ഇതുവരെ തയ്യാറായില്ല.

തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റെന്നാണ് ഓമന പറയുന്നത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് പൊലീസ് നീക്കം. നേരത്തെയും സമാനമായ സംഭവം നടന്നിട്ടുണ്ടെന്നും അന്നൊക്കെ ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കാറാണ് പതിവെന്ന് പഞ്ചായത്തംഗം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+