Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള തീരത്ത് ശ്രീലങ്കന്‍ സംഘം? ജാഗ്രത നിര്‍ദ്ദേശം, ബോട്ടില്‍ പാകിസ്ഥാനിലേക്ക് കടക്കാന്‍ നീക്കം

കൊല്ലം: ശ്രീലങ്കന്‍ സ്വദേശികളടങ്ങുന്ന സംഘം കേരള തീരത്ത് എത്താന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ തീരപ്രദേശത്ത് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം. കൊല്ലം ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന ബോട്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കും. കടലിലും കരയിലുമായി പരിശോധന ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്. ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന നടപടിയും തുടരുകയാണ്.

boat

കേരള തീരത്ത് എത്തി ബോട്ട് സംഘടിപ്പിച്ച ശേഷം പാകിസ്ഥാനിലേക്ക് പോകാനാണ് ശ്രീലങ്കന്‍ സംഘത്തിന്റെ നീക്കമെന്നാണ് സൂചന. ഇതോടെ കോസ്റ്റല്‍ പൊലീസ് ഉള്‍പ്പടെയുള്ള സംഘം കടലും തീരവും അരിച്ച്‌പെറുക്കുകയാണ്. അഴിക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പൊലീസിന്റെ രണ്ട് ബോട്ടുകളില്‍ നിരീക്ഷണം ശക്തമാക്കുകയാണ്. കൂടാതെ കടലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും നിരീക്ഷിച്ച് വരികയാണ്.

വീണ്ടും ആരാധകരെ ഞെട്ടിച്ച് തണ്ണീര്‍മത്തനിലെ സ്‌റ്റെഫി; ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ തിളങ്ങിയ ഗോപികയുടെ ചിത്രങ്ങൾ കാണാം

റിസോര്‍ട്ടുകളില്‍ താമസിക്കാന്‍ എത്തുന്നവരുടെ പേര് വിവരങ്ങല്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയില്‍ അരെയെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും തീരപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ രഹസ്യാന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്.

Recommended Video

cmsvideo
    താലിബാന്‍ മന്ത്രിസഭ അധികാരമേറ്റു | Oneindia Malayalam

    അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് വന്‍ തോതില്‍ ലഹരി മരുന്നു ആയുധങ്ങളും പിടികൂടിയിരുന്നു., അന്ന് അറസ്റ്റിലായ എട്ട് പേര്‍ക്കെതിരെ ഭീകര പ്രവര്‍ത്തന നിരോധന നിയമ പ്രകാരം കേസെടുത്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+