കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കൊല്ലത്ത്, 18 ക്ലാസ് മുറികളും 800 പേർക്കുളള ഓഡിറ്റോറിയവും

Google Oneindia Malayalam News

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. തൃക്കടവൂര്‍ കുരീപ്പുഴയിലെ ചൂരവിളാസ് കെട്ടിട സമുച്ചയത്തിലാണ് ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ പൊതുജീവിതത്തില്‍ ഉടനീളം ഉദ്‌ബോധിപ്പിച്ചത് അറിവ് സമ്പാദിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറിയാനും അറിയിക്കുവാനുമുള്ള ഇടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്. ആ ഉദ്‌ബോധനത്തിന്റെ പശ്ചാത്തലത്തിലാണ് ഗുരുവിന്റെ നാമധേയത്തിലുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചത്.

'നിശബ്ദരാക്കാനാവില്ല', യോഗി കെട്ടിയ കോട്ട പൊളിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം'നിശബ്ദരാക്കാനാവില്ല', യോഗി കെട്ടിയ കോട്ട പൊളിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം

''കവി പി കുഞ്ഞിരാമന്‍ നായര്‍ പറയുംപോലെ പള്ളിക്കൂടം കമ്പോള സ്ഥലങ്ങളായിരുന്നു കേരളത്തില്‍. ആ സ്ഥിതിക്ക് മാറ്റം വരുത്തുകയാണ് ഈ സര്‍ക്കാര്‍. അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കടന്നുവന്നതും അന്‍പതിനായിരത്തിലേറെ ഹൈടെക് ക്ലാസ് മുറികള്‍ പൊതുവിദ്യാലയങ്ങളില്‍ സജ്ജീകരിച്ചതുമൊക്കെ ഗുരുവിന്റെ വിദ്യാഭ്യാസ ചിന്തകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നടത്തിയ പരിഷ്‌കാരങ്ങളാണ്. അതിന്റെ തുടര്‍ച്ചയായി തന്നെ വേണം ഈ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയേയും നാം കാണേണ്ടത്''.

kollam

നമ്മുടെ സമ്പത്ത് വ്യവസ്ഥയുടെ അടികല്ലുകളായ കൃഷി, വ്യവസായം, കൈത്തൊഴില്‍, സാങ്കേതികജ്ഞാനം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന വിദ്യാഭ്യാസ രീതിക്കല്ലാതെ ഇനിയുള്ള കാലം സമൂഹത്തെ മുന്നോട്ടു നയിക്കാനാവില്ല. ഈ അടിസ്ഥാന തലങ്ങളെ സ്പര്‍ശിക്കാതെ ഒരു വിദ്യാഭ്യാസ പദ്ധതിക്കും വിജയിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടാണ് പരമ്പരാഗതമായ തൊഴിലുകള്‍ പുനരുജ്ജീവിപ്പിച്ചു കൊണ്ടും ആധുനികമായ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. വിദ്യാഭ്യാസ മേഖലയില്‍ കാലാതീതമായ നവീകരണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

''ആഗ്രഹിക്കുന്ന ആര്‍ക്കും അറിവ് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് അവസരമൊരുക്കുന്ന ഒരു സാധ്യതയില്‍ നിന്നും സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കില്ല. അതിനുദാഹരണമാണ് ഗുരുവിന്റെ നാമധേയത്തിലുള്ള ഈ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ മാതൃകയില്‍ കേരളത്തില്‍ ഒരു സ്ഥാപനം വേണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. അതാണ് കൊല്ലം ജില്ലയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്''.

ചരിത്ര പ്രാധാന്യമുള്ള കൊല്ലം ജില്ലയില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഇത് സ്ഥാപിക്കാന്‍ കഴിയുന്നു എന്നുള്ളത് മഹത്തരമായ കാര്യമാണ് എന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. കൊല്ലം ബൈപ്പാസ് റോഡിനോട് ചേര്‍ന്ന് ഏഴു നിലകളിലായുള്ള ചൂരവിളാസ് സമുച്ചയത്തില്‍ 18 ക്ലാസ് മുറികളും 800 പേര്‍ ഉള്‍ക്കൊള്ളുന്ന ആഡിറ്റോറിയവും നൂറോളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.

English summary
Sri Narayana Guru Open University starts at Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X