വനിതകളെ ഫിറ്റാക്കാന്‍ തുടങ്ങിയ സംരഭം ഇപ്പോള്‍ ഹിറ്റായി..കുടുംബശ്രീ സൂപ്പര്‍ ഹിറ്റും
കൊല്ലം: കുടുംബശ്രീയുടെ പുതിയ ഒരു സംരഭമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വെറും സ്വയം തൊഴില്‍ സംരഭമല്ല ഇത്. ഇത്തിരി സൗന്ദര്യം കൂടിയ സംരഭമാണ്. എന്താണെന്നല്ലേ. ശരീരസൗന്ദര്യത്തിനും ആരോഗ്യത്തിനും പരിപാലനം നല്‍കാന്‍ സഹായിക്കുന്ന ഫിറ്റ്നെസ് സെന്റര്‍ നടത്തിപ്പും തങ്ങളെ കൊണ്ട് ആവും എന്ന് തെളിയിച്ചിരിക്കുകയാണ് നെടുമ്പനയിലെ കുടുംബശ്രീ കൂട്ടായ്മ. അഞ്ച് വനിതകള്‍ ചേര്‍ന്ന് നടത്തുന്ന ഫിറ്റ്നെസ് സെന്റര്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിദ്യാ ഫിറ്റ്നെസ് സെന്ററില്‍ 25 സ്ത്രീകള്‍ പതിവായി എത്തുന്നുണ്ട്. മാത്രമല്ല പ്രദേശത്തെ സ്ത്രീകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായും നടത്തിപ്പുകാര്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന് തൊട്ടുമുന്‍പാണ് കുരിപ്പള്ളി പള്ളിമുക്ക് കേന്ദ്രമായി ഫിറ്റ്നെസ് സെന്ററും ബ്യൂട്ടി പാര്‍ലറും ആരംഭിച്ചത്.

നാട്ടിലെ പുതിയ സംരംഭത്തെ പ്രദേശവാസികള്‍ മനസ്സറിഞ്ഞ് സ്വീകരിക്കുകയായിരുന്നു.പാര്‍ലറിനും ഫിറ്റ്നെസ് സെന്ററിനുമായി പന്ത്രണ്ട് ലക്ഷം രൂപയായിരുന്നു ചെലവ്. 6.5 ലക്ഷം രൂപ സബ്സിഡിയോടുകൂടി ബാങ്ക് വായ്പ ലഭിച്ചു. 40,000 രൂപയാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്.
രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ
എല്ലാ ചെലവുകള്‍ക്കും ശേഷം ഒരാള്‍ക്ക് ലഭിക്കുന്ന മാസവരുമാനം 8000 രൂപയും. കുടുംബശ്രീയിലൂടെ സാമൂഹിക ബോധവും സമ്പാദ്യശീലവും മാത്രമല്ല ആരോഗ്യപരിപാലനവും സാദ്ധ്യമാകും എന്നതിന് ഉദാഹരണമാണ് വിദ്യാ ഫിറ്റ്നെസ് സെന്റര്‍.












Click it and Unblock the Notifications