Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെണ്ണൽ: നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ നാല് വരെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും വോട്ടെണ്ണലിന് തയ്യാറെടുപ്പുകളെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. നിയന്ത്രണമുളള ദിവസങ്ങളില്‍ ആഘോഷപരിപാടികള്‍, യോഗങ്ങള്‍, റാലികള്‍, പരേഡുകള്‍, ആഹ്ലാദപ്രകടനങ്ങള്‍, സംഘം ചേരല്‍ എന്നിവ അനുവദിക്കില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഇതേ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഏപ്രില്‍ 22 നു നടന്ന സര്‍വകക്ഷി യോഗത്തില്‍ മെയ് ഒന്ന് മുതല്‍ ഒമ്പത് വരെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ചു ആഹ്ലാദ പ്രകടങ്ങളോ റാലികളോ ഉണ്ടാകില്ലെന്ന് രായ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉറപ്പ് നല്‍കിയത് പാലിക്കണം.

covid

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ദിവസങ്ങളില്‍ ആവശ്യ സര്‍വീസ് ജീവനക്കാരുടെ കൈവശം ഓഫീസ് തിരിച്ചറിയല്‍ രേഖ ഉണ്ടാകണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ തന്നെയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയുന്നതിന് ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മീഡിയ റൂമും സജ്ജമാക്കി.

പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ക്രമീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തയ്യാറാക്കിയിരിക്കുന്നത്. ഹരിതചട്ടം പാലിക്കുന്നുവെന്നും ഉറപ്പാക്കും. ഇന്ന് (മെയ് 2) രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് ഇ.വി.എം മെഷീനുകളുടെ കൗണ്ടിങ്.

ഓരോ മണ്ഡലങ്ങളിലെയും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ശരാശരി അഞ്ച് ടേബിളുകള്‍ വരെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍വീസ് വോട്ടേഴ്‌സിന്റെ ഇ. റ്റി.പി.ബി (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്) സ്‌കാന്‍ ചെയ്യുന്നതിനായി ശരാശരി രണ്ടു ടേബിളുകള്‍ വരെയുണ്ടാകും. ഒരു മണ്ഡലത്തിലെ ഹാളില്‍ പരമാവധി 21 ടേബിളുകള്‍ വരെയുണ്ടാകും. സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്‌സെര്‍വര്‍, എ.ആര്‍.ഒ, രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഓരോ കൗണ്ടിങ് ടേബിളിലും ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+