കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിന്റെ ആയിരം ദിനം : ജനക്ഷേമ പദ്ധതികളില്‍ വേറിട്ട കാഴ്ചയായിമാറാനൊരുങ്ങി എഴുകോണ്‍ പ്ലാക്കാട് അംബേദ്കര്‍ കോളനിയിലെ സാമൂഹിക പഠന കേന്ദ്രം

  • By Desk
Google Oneindia Malayalam News

കൊല്ലം: ആയിരം ദിനത്തിലേക്ക് കടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ വേറിട്ട കാഴ്ചയായിമാറും എഴുകോണ്‍ പ്ലാക്കാട് അംബേദ്കര്‍ കോളനിയില്‍ തുടങ്ങുന്ന സാമൂഹിക പഠനകേന്ദ്രം. പ്രായപരിധിയില്ലാതെ അറിവു നേടാന്‍ അവസരമൊരുക്കുന്ന സംരംഭത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനത്തിനും ഇടമുണ്ടാകും.

<strong>വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പാട്ടുംപാടി തിരഞ്ഞെടുപ്പ് വിഭാഗം; കൊല്ലത്ത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങി!</strong>വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പാട്ടുംപാടി തിരഞ്ഞെടുപ്പ് വിഭാഗം; കൊല്ലത്ത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങി!

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് 11 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം തുടങ്ങുന്നത്. കോളനി നിവാസികളായ പട്ടികജാതി വിഭാഗത്തിലെ 120 കുടുംബങ്ങളിലുള്ളവര്‍ക്ക് ഇവിടെ പഠനത്തിന് അവസരമൊരുക്കുന്നുണ്ട്. പി.എസ്.സി പരിശീലനത്തിനായി അധ്യാപകരുടെ സൗജന്യ സേവനം ഏര്‍പ്പെടുത്തി ക്ലാസ് നടത്തുന്നതിന് സൗകര്യവും നല്‍കും.

Study center

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ലൈബ്രറിയും സജ്ജീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ അിറയിച്ചു. 500 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ക്ലാസുകളും താഴെ വായനാമുറിക്കുമാണ് നീക്കിവച്ചിട്ടുള്ളത്. ഫര്‍ണിച്ചറുകള്‍ ബ്ലോക്ക് പഞ്ചായത്താണ് വാങ്ങിനല്‍കുക.

English summary
Study center in Plakart Ambedkar colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X