കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കൊല്ലം ഇങ്ങെടുക്കാന്‍' സുരേഷ് ഗോപി?; മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

Google Oneindia Malayalam News

കൊല്ലം; 5 മാസങ്ങൾക്കപ്പുറം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ട്. അതേസമയം ഇതിനോടകം തന്നെ സ്ഥാനാർത്ഥി ചർച്ചകൾ മുന്നണികൾ ആരംഭിച്ച് കഴിഞ്ഞു.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തിന് വഴി തെളിഞ്ഞ കൊല്ലം നിയമസഭ മണ്ഡലത്തിൽ ഇക്കുറി ആരൊക്കെ തമ്മിലാകും ഏറ്റുമുട്ടൽ? എൽഡിഎഫിന്റെ സിംറ്റിംഗ് സീറ്റ് ഏത് വിധേനയും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇവിടെ ബിജെപി.

മുകേഷിനെ രംഗത്തിറക്കി

മുകേഷിനെ രംഗത്തിറക്കി

പൊടിപാറുന്ന പോരാട്ടത്തിനായിരുന്നു 2016 ൽ കൊല്ലം നിയമസഭ മണ്ഡലം സാക്ഷ്യം വഹിച്ചത്. തുടർച്ചയായ രണ്ട് വർഷം വിജയിച്ച് കയറിയ മണ്ഡലത്തിൽ പികെ ഗുരുദാസനെ വീണ്ടും മത്സര രംഗത്തിറക്കാനായിരുന്നു പാർട്ടിയിൽ ആവശ്യം ഉയർന്നത്.എന്നാൽ വിഎസ് പക്ഷക്കാരനായ ഗുരുദാസിന് സീറ്റ് നൽകാൻ നേതൃത്വം തയ്യാറായില്ല.

വൻ ഭൂരിപക്ഷത്തിൽ

വൻ ഭൂരിപക്ഷത്തിൽ

പകരം മണ്ഡലത്തിൽ ഭരണം ഉറപ്പിക്കാൻ നടൻ മുകേഷിനെയായിരുന്നു സിപിഎം കണ്ടെത്തിയത്. സ്ഥാനാർത്ഥി നിർണയം പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കായിരുന്നു വഴിവെച്ചത്. എന്നാൽ ഫലം പുറത്ത് വന്നപ്പോൾ മുകേഷ് നേതൃത്വത്തിന്റെ പ്രതീക്ഷ തകർത്തില്ലെന്ന് മാത്രമല്ല വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.

മത്സരം കടുപ്പിക്കാൻ ബിജെപി

മത്സരം കടുപ്പിക്കാൻ ബിജെപി

എതിർസ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോല്പിച്ചാണ് മുകേഷ് എൽഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്തിയത്.അതേസമയം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുകേഷിനെ തന്നെ സിപിഎം രംഗത്തിറക്കിയാൽ മത്സരം കടുപ്പിക്കാനാണ് ബിജെപി നീക്കം.

നിയമസഭയിലേക്ക്

നിയമസഭയിലേക്ക്

നേരത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിച്ച സുരേഷ് ഗോപി മികച്ച മുന്നേറ്റമായിരുന്നു കാഴ്ച വെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ഉയർന്നതിന്റെ ആത്മവിശ്വാസത്തിലാണ് നേതൃത്വം. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ സുരേഷ് ഗോപിയെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

 നേമത്ത് മത്സരിക്കാൻ

നേമത്ത് മത്സരിക്കാൻ

സുരേഷ് ഗോപി തിരുവനന്തപുരത്ത് ബിജെപിയുടെ ഏക സിംറ്റിഗ് മണ്ഡലമായ നേമത്ത് മത്സരിപ്പിക്കാണമെന്നതാണ് പാർട്ടിയിലെ ആവശ്യം.അതേസമയം നിലവിലെ എംഎൽഎയായ ഒ രാജഗോപാൽ തന്നെ മണ്ഡലത്തിൽ വീണ്ടും മത്സരിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കാൻ ഒരുക്കമാണെന്നാണ് രാജഗോപാൽ നേരത്തേ പ്രതികരിച്ചത്.

കൊല്ലത്ത് മത്സരിപ്പിക്കാൻ

കൊല്ലത്ത് മത്സരിപ്പിക്കാൻ

രാജഗോപാലിന്റെ വ്യക്തിപ്രഭാവത്തിന്റെ കൂടി പിൻബലത്തിലാണ് മണ്ഡലത്തിലെ ബിജെപിയുടെ വിജയം എന്നിരിക്കെ സിറ്റിംഗ് മണ്ഡലത്തിൽ ഇക്കുറി മറ്റൊരു സ്ഥാനാർത്ഥിയെ ഇറക്കി ബിജെപി പരീക്ഷണത്തിന് മുതിരുമോയെന്ന ചോദ്യം നലനിൽക്കുന്നുമഅട്.ഈ സാഹചര്യത്തിലാണ് നേമത്ത് അല്ലേങ്കിൽ കൊല്ലം മണ്ഡലത്തിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കാൻ ബിജെപി നേതാക്കൾ ആവശ്യം ഉയർത്തുന്നത്.

വിവാദങ്ങൾ തിരിച്ചടി

വിവാദങ്ങൾ തിരിച്ചടി

അതേസമയം മുകേഷിനെ ഇക്കുറി സിപിഎം കൊല്ലത്ത് പരിഗണിക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.മുകേഷിനെതിരെ മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. നടനെതിരായ മി ടു വിവാദവും,നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടുകളെല്ലാം മുകേഷിനെതിരായി പാർട്ടിയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരന്നു.

 മുകേഷിനെതിരെ

മുകേഷിനെതിരെ

മാത്രമല്ല മുകേഷിനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നത് തങ്ങളുടെ സാധ്യതയെ ബാധിക്കുമെന്ന വികാരവും സിപിഎമ്മിൽ നിലനിൽക്കുന്നുണ്ട്. അതേസമയം ഇക്കുറി മണ്ഡലത്തിൽ തങ്ങൾക്ക് ഈസി വാക്കോവറാണെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കാക്കുന്നത്.

 ചരടുവലിച്ച് നേതാക്കൾ

ചരടുവലിച്ച് നേതാക്കൾ

മുകേഷിന്റെ താരപ്രഭയിലും വീശിയടിച്ച ഇടത് തരംഗത്തിലും ആണ് അന്ന് നടൻ ജയിച്ച് കയറിയതെന്നും എന്നാൽ നിലവിൽ മുകേഷിനും സർക്കാരിനും എതിരായ ജനവികാരം സിപിഎമ്മിന് ഇവിടെ തിരിച്ചടിയാകുമെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു. മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങൾക്ക് നേതാക്കൾ ചരടുവലി തുടങ്ങി കഴിഞ്ഞു.

 മൂന്ന് പേർ രംഗത്ത്

മൂന്ന് പേർ രംഗത്ത്

ബിന്ദു കൃഷ്ണയാണ് മത്സരത്തിൽ മുന്നിൽ. സീറ്റ് മോഹവുമായാണ് ഡിസിസി അധ്യക്ഷ കഴിഞ്ഞ രണ്ട് വർഷമായി മണ്ഡലത്തിൽ പ്രവർത്തിക്കുന്നത്. എന്നാൽ ബിന്ദുവിനെ തള്ളി കെപിസിസി സെക്രട്ടറിയും മുൻ ഡിസിസി അധ്യക്ഷനുമായ ശൂരനാട് രാജശേഖരും കഴിഞ്ഞ തവണ മത്സരിച്ച സൂരജ് രവിയും രംഗത്തുണ്ട്.

ശോഭയെ പുറത്താക്കണമെന്ന് കെ സുരേന്ദ്രന്‍, തളളി കോർ കമ്മിറ്റി, തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറിശോഭയെ പുറത്താക്കണമെന്ന് കെ സുരേന്ദ്രന്‍, തളളി കോർ കമ്മിറ്റി, തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറി

രാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധിരാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധി

'സെക്സ് അത്ര വലിയ കുറ്റമാണോ? ഈ വിക്രിയകൾ നാട്ടുകാർ അറിഞ്ഞാൽ ളോഹ ഉപേക്ഷിച്ച് വേറെ ജോലിക്ക് പോയിക്കൂടെ''സെക്സ് അത്ര വലിയ കുറ്റമാണോ? ഈ വിക്രിയകൾ നാട്ടുകാർ അറിഞ്ഞാൽ ളോഹ ഉപേക്ഷിച്ച് വേറെ ജോലിക്ക് പോയിക്കൂടെ'

English summary
suresh gopi may contest in kollam assembly election against Mukesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X