കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലിംഗസമത്വം കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ മേഖലകളിലും സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സൂസൻകോടി; കൊല്ലത്ത് ജില്ലാ തല അയൽക്കൂട്ടതല ക്യാമ്പയിൻ തുടങ്ങി!!

  • By Desk
Google Oneindia Malayalam News

കൊല്ലം: കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാലാം ഘട്ട അയല്‍ക്കൂട്ടതല കാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം സാമൂഹ്യനീതി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍കോടി നിര്‍വ്വഹിച്ചു. കുടുംബശ്രീ ഇന്ന് എല്ലാ മേഖലകളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീ പദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി സ്ത്രീയുടെ തൊഴില്‍, ആരോഗ്യം, സഞ്ചാര സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ടങ്ങളില്‍ പഠനവിധേയമാക്കിയിട്ടുണ്ട്.

ഈ പഠന പ്രക്രിയയിലൂടെ വിവിധ സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും കഴിഞ്ഞിട്ടുമുണ്ട്. ലിംഗസമത്വം കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ മേഖലകളിലും സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കണമെന്നും സൂസന്‍കോടി പറഞ്ഞു. കടപ്പാക്കട ജവഹര്‍ ബാലഭവനില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് അധ്യക്ഷയായി.

kudumbasree

ലിംഗപദവി സമത്വവും നീതിയും കൈപ്പുസ്തകത്തിന്റെ പ്രകാശനം കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഗീതാകുമാരി നിര്‍വ്വഹിച്ചു. കൈപ്പുസ്തകത്തിന്റെ ചിത്രങ്ങള്‍ രചിച്ച ലൂസി താരയെ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ് ആദരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ വി. ആര്‍. അജു, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍. ബീന, ജില്ലാതല ഫെസിലിറ്റേറ്റര്‍മാരായ ഫസീല, നിര്‍മ്മല ബെന്‍സി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Susankodi about sexual equality and security of woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X