ക്വാറന്റൈന്‍ ലംഘനം ചോര്‍ത്തിയെന്ന് സംശയം; ആയുധവുമായെത്തി അയല്‍വാസിക്ക് ക്രൂരമര്‍ദനം
പുനലൂര്‍: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ അപ്രതീക്ഷതമായി വര്‍ധനവ് ഉണ്ടായിരിക്കുകയാണ് സംസ്ഥാനത്ത്. വിദേശത്ത് നിന്നും നാട്ടിലെത്തുന്നവരെയെല്ലാം പരിശോധനക്ക് വിധേയമാക്കിയ ശേഷം നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയാണ്. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും.
അതിനിടെ ക്വാറന്റൈന്‍ ലംഘനം അധികൃതരെ അറിയിച്ചുവെന്നാരോപിച്ച് അയല്‍വാസിയെ മര്‍ദിച്ചതായി പരാതി. കര്‍ണാടകത്തില്‍ നിന്നും കേരളത്തില്‍ മരണാനന്തര ചടങ്ങിനെത്തുകയും ശേഷം ക്വാറന്റൈന്‍ ലംഘിച്ച് തിരികെ സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ചവരെയും അതിര്‍ത്തിയില്‍ തടയുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടാണ് അയല്‍വാസിയെ മര്‍ദിച്ചതെന്നാണ് ആരോപണം. ഇതില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിളക്കൂട്ടം സ്വദേശി സുമേഷ് (19)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പുനലൂര്‍ കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
സുമേഷിന്റെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ബന്ധുക്കള്‍ ബംഗ്‌ളൂരുവില്‍ നിന്നും നാട്ടിലെത്തിയത്. ഇവര്‍ തിരികെ പോകുന്നത് അയല്‍വാസി ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചുവെന്നാരോപിച്ച് സുമേഷ് ആയുധവുമായി വീട്ടില്‍ അതിക്രമിച്ചു കയറി അയല്‍വാസിയെ മര്‍ദിക്കുകയായിരുന്നുവെന്ന്് പൊലീസ് പറഞ്ഞത്.
മര്‍ദനമേറ്റ അയല്‍വാസി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിര്‍ത്തിയില്‍ വെച്ച് പിടികൂടിയ ആറംഗസംഘം പുനലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കെറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
സംസ്ഥാനത്ത് അനുദിനം കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ ഇന്നലെ 11 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തൃശൂരില്‍ 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. എല്ലാവരും പുറത്ത് നിന്നും എത്തിയവരാണ്്. 7 പേര്‍ വിദേഷശത്ത് നിന്നും 7 പേര്‍ വീതം തമിഴിനാട്ടില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എ്ത്തിയവരാണ്.
സംസ്ഥാനത്ത് ഇതുവരേയും 87 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 497 പേര്‍ ഇതുവരേയും രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 62 ഹോട്ട്‌സ്‌പോര്‍ട്ടുകളാണ് ഉള്ളത്. ഇന്നലെ 6 എണ്ണമാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്.












Click it and Unblock the Notifications