വൈറസല്ല 'കൊറോണ ദേവി'; കൊറോണയെ പൂജിക്കാൻ കൊല്ലത്ത് ആരാധനാ കേന്ദ്രം
കൊല്ലം; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ജനം. എന്നാൽ ഇങ്ങ് കേരളത്തിൽ ഇതാ കൊറോണയെ ദൈവമായി ആരാധിക്കുകയാണ്, കൊല്ലത്താണ് 'കൊറോണ ദേവിയെ' പൂജിക്കുന്നത്. ഇവിടെ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹൂർത്തം ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ അനിലനാണ് തന്റെ വസതിയോട് ചേർന്ന് 'കൊറോണ'യ്ക്കായി പ്രത്യേക പൂജമുറി തയ്യാറാക്കിയിരിക്കുന്നത്.

''ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുൻനിർത്തിയാണ്. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണെന്നാണ് അനിലൻ പറയുന്നത്.
മഹാവ്യാധിയുടെ കാലത്ത് ആരോഗ്യ പ്രവർത്തകർ, പ്രതിരോധ വാക്സിൻ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാർ, പോലീസ് -ഫയർ & റെസ്ക്യൂ ഓഫീസേഴ്സ് അടക്കമുള്ള ഇതരസേനാ വിഭാഗങ്ങൾ, വിവരങ്ങൾ യഥാസമയം റിപ്പോർട്ടു ചെയ്ത് അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്ന മാധ്യമ പ്രവർത്തകർ, പ്രവാസികൾ... എന്നിങ്ങനെ സമസ്ത മേഖലയിലും പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹികളുടെ നന്മക്കു വേണ്ടിയാണ് കൊറോണാദേവിയെ പൂജിക്കുന്നതും ആരാധിക്കുന്നതെന്നും ഇയാൾ പറയുന്നു.
Recommended Video













Click it and Unblock the Notifications