Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളുമായി ഒളിച്ചിരുന്ന് ഭാര്യയ്ക്ക് അടുത്ത് എത്തി; അടുപ്പിൽ നിന്നും തീപിടിച്ച് ഭാര്യ മരിച്ചു

കൊല്ലം: ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചതിന് പിന്നാലെ അടുപ്പില്‍ നിന്ന് തീപിടിച്ച് ഭാര്യ മരിച്ചു. നീണ്ടകര നീലേശ്വരം തോപ്പില്‍ ശരണ്യ ഭവനില്‍ ശരണ്യയാണ് മരിച്ചത്. 35 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് എഴുകോണ്‍ ചീരങ്കാവ് ബിജു ഭവനത്തില്‍ ബിനു (40) ചവറ പോലീസില്‍ കീഴടങ്ങി.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഒരാഴ്ച മുമ്പ് വിദേശത്ത് നിന്ന് എത്തിയ ബിനുവും ശരണ്യയും എഴുകോണിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ടുദിവസം മുമ്പാണ് ബിനുവുമായി വഴക്കിട്ട് ശരണ്യ നീണ്ടകരയിലെ വീട്ടിൽ എത്തിയത്.

അതേസമയം, സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: - കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ എഴുകോണിൽ നിന്ന് നീണ്ടകരയിൽ എത്തിയ ബിനു പെട്രോളുമായി ശരണ്യയുടെ വീടിന് സമീപം ഒളിച്ചിരുന്നു.

1

ശരണ്യയുടെ അച്ഛന്‍ സൈക്കിളില്‍ പുറത്തുപോയ സമയത്താണ് ബിനു അടുക്കളയിലെത്തി പാചകം ചെയ്തു കൊണ്ടിരുന്ന ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചത്. അടുപ്പില്‍ നിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റു. പെട്രോള്‍ ഒഴിക്കുന്നതിനിടയില്‍ ബിനുവിന്റെ കൈക്കും പൊള്ളലേറ്റു. ശരണ്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് മരിച്ചു. ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. നിമിഷ, നിഖിത എന്നിവര്‍ മക്കളാണ്.

2

അതേസമയം, ഹരിപ്പാട് ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പമ്പയാറ്റിൽ വീയപുരം ഒന്നാം വാർഡിൽ പഞ്ചായത്തു മുക്കിന് സമീപത്തെ വളവിലാണ് മൃതദേഹം കണ്ടത്. കല്ല് കെട്ടി താഴ്ത്തി നിലയിൽ ആയിരുന്നു. 50 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മഞ്ഞ ടീ ഷർട്ടാണ് ധരിച്ചിരുന്നത്. അതേസമയം, രണ്ട് ദിവസത്തിന് മുകളിൽ പഴക്കം തോന്നിക്കും. മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. കടവിൽ കുളിക്കാനെത്തിയ ആൾ മൃതദേഹം താഴ്ന്ന് കിടക്കുന്നത് കാണുകയും തുടർന്ന് വീയപുരം പൊലീസെത്തി പ്രദേശവാസികളുടെ സഹായത്തോടെ കരയ്ക്ക് എടുക്കുകയും ചെയ്തു. ഹരിപ്പാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

3

അതേസമയം, വേര്‍പിരിഞ്ഞേ കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ചാവേറായി. നെഞ്ചില്‍ ജലാറ്റിന്‍ സ്റ്റിക് ഘടിപ്പിച്ച് എത്തിയ യുവാവ് ഭാര്യയെ കെട്ടിപ്പിടിച്ചതോടെ സ്‌ഫോടനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. 45 കാരനായ ലാല പാഗി എന്നയാളാണ് പിണങ്ങിപ്പോന്ന ഭാര്യയുടെ വീട്ടിലേക്ക് ജലാസ്റ്റിന്‍ സ്റ്റിക്കുമായി എത്തിയത്. ഭാര്യയുമായുള്ള പിണക്കം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ചാവേര്‍ സ്‌ഫോടനത്തിലൂടെ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശാരദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

4

45 ദിവസം മുമ്പാണ് ഭര്‍ത്താവിനോട് പിണങ്ങി ശാരദ മേഘ്‌രാജ് ടൗണിലെ പിതാവിന്റെ അടുത്തെത്തിയത്. ഇതിനിടയില്‍ ഭര്‍ത്താവ് ലാല പാഗി പലതവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകില്ലെന്നും ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും ശാരദ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ശാരദയുടെ വീട്ടില്‍ ഭര്‍ത്താവ് എത്തിയത്. ഇയാള്‍ ശരീരത്തില്‍ സ്‌ഫോടനത്തിനായി ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഘടിപ്പിച്ചിരുന്നു. ശാരദ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ അയാള്‍ അവരെ കെട്ടിപ്പിടിച്ചു. ഉടന്‍ തന്നെ സ്ഫോടനമുണ്ടാകുകയും തല്‍ക്ഷണം ശാരദ കൊല്ലപ്പെടുകയും ചെയ്തു. ഭര്‍ത്താവ് ലാല പാഗിയും ഉടന്‍ മരിച്ചു.

5

സ്‌ഫോടനം പ്രദേശത്ത് പ്രകമ്പനമുണ്ടാക്കിയതും ദൂരേക്ക് പോലും ശബ്ദം കേള്‍ക്കുകയും ചെയ്‌തെന്ന് ഇസാരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സിപി വഗേല പറഞ്ഞു. 21 വയസ്സുള്ള മകനാണ് ദമ്പതികള്‍ക്കുള്ളത്. ഇസാരി പൊലീസ് സ്റ്റേഷനില്‍ പാഗിക്കെതിരെ കേസെടുത്തു. ഇയാള്‍ക്ക് എങ്ങനെയാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ ലഭിച്ചതെന്നും ബോംബ് നിര്‍മിച്ച് എങ്ങനെയാണ് ശരീരത്തില്‍ ഘടിപ്പിക്കാന്‍ വൈദഗ്ധ്യം ലഭിച്ചതെന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+