കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം; കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുന്ന ഹോമുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കെകെ ശൈലജ
കൊല്ലം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശു പരിചരണ കേന്ദ്രം സിവില്‍ സ്റ്റേഷന് സമീപം മന്ത്രി കെകെ ഷൈലജ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. പോറ്റാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കാവുന്നതേയുള്ളൂ.
ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാനും സംരക്ഷിക്കാനുമുള്ള സങ്കേതങ്ങള്‍ നവീകരിക്കുകയാണ്. ശിശു സംരക്ഷണത്തില്‍ മികവ് കാട്ടുന്ന സ്വകാര്യ ഹോമുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും, കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുന്ന ഹോമുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായി. മേയര്‍ അഡ്വ. വി. രാജേന്ദ്ര ബാബു, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ആന്റണി, കൗണ്‍സിലര്‍ കെ. വത്സല, ശിശുക്ഷേമ വകുപ്പ് ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക്, ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ കോമളകുമാരി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍, ജില്ലാ ശിശുവികസന ഓഫീസര്‍ എസ്. ഗീതകുമാരി, അസിസ്റ്റന്റ് ഡെവലപ്മന്റ് കമ്മിഷണര്‍(ജനറല്‍) ടി.കെ. സയൂജ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ആര്‍ സന്തോഷ് പങ്കെടുത്തു.












Click it and Unblock the Notifications