കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം; കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുന്ന ഹോമുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കെകെ ശൈലജ

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശു പരിചരണ കേന്ദ്രം സിവില്‍ സ്റ്റേഷന് സമീപം മന്ത്രി കെകെ ഷൈലജ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. പോറ്റാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കാവുന്നതേയുള്ളൂ.

<strong>അന്തേവാസികള്‍ക്ക് ആശ്വാസമാകും... സര്‍ക്കാര്‍ ഹോമുകളിളെല്ലാം കൂടുതല്‍ സൗകര്യങ്ങള്‍, ജില്ലയില്‍ ഒരെണ്ണം എന്ന തോതില്‍ കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും പരിപാലനത്തിനുള്ള കേന്ദ്രങ്ങള്‍</strong>അന്തേവാസികള്‍ക്ക് ആശ്വാസമാകും... സര്‍ക്കാര്‍ ഹോമുകളിളെല്ലാം കൂടുതല്‍ സൗകര്യങ്ങള്‍, ജില്ലയില്‍ ഒരെണ്ണം എന്ന തോതില്‍ കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും പരിപാലനത്തിനുള്ള കേന്ദ്രങ്ങള്‍

ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാനും സംരക്ഷിക്കാനുമുള്ള സങ്കേതങ്ങള്‍ നവീകരിക്കുകയാണ്. ശിശു സംരക്ഷണത്തില്‍ മികവ് കാട്ടുന്ന സ്വകാര്യ ഹോമുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും, കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുന്ന ഹോമുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

KK Shylaja

എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായി. മേയര്‍ അഡ്വ. വി. രാജേന്ദ്ര ബാബു, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ആന്റണി, കൗണ്‍സിലര്‍ കെ. വത്സല, ശിശുക്ഷേമ വകുപ്പ് ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക്, ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ കോമളകുമാരി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍, ജില്ലാ ശിശുവികസന ഓഫീസര്‍ എസ്. ഗീതകുമാരി, അസിസ്റ്റന്റ് ഡെവലപ്മന്റ് കമ്മിഷണര്‍(ജനറല്‍) ടി.കെ. സയൂജ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ആര്‍ സന്തോഷ് പങ്കെടുത്തു.
English summary
The responsibility of the community is to protect children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X