Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇടിഞ്ഞു താഴ്ന്നു; സംഭവിച്ചതെന്ത്; ഭൂചലനമോ?

കൊല്ലം: കുളത്തുപ്പുഴയിൽ വീട്ടുമുറ്റത്ത് സ്കൂട്ടർ നിർത്തിയിട്ടിരുന്ന സ്ഥലം അതിഭയാനകമായ ശബ്ദത്തിൽ ഇടിഞ്ഞു താഴ്ന്നു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാത്രി പത്തിന് ഇഎസ്എം കോളനി സിലോൺ മുക്ക് ഇനായത്തിൽ ശൈലജയുടെ വീട്ടുമുറ്റത്താണ് സ്കൂട്ടർ ഇടിഞ്ഞ് താഴ്ന്നത്. സംഭവത്തിൻ്റെ കാരണം ഇനിയും വ്യക്തമല്ല. കുളത്തുപ്പുഴ ഇഎംഎസ് കോളനി സിലോൺമുക്ക് ഇനായത്തിൽ ശൈലജയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് ഇന്നലെ രാത്രി 10 മണിയോടെ ഇടിഞ്ഞു താഴ്ന്നത്. ഭൂചലനമെന്നായിരുന്നു നാട്ടുകാർ ആദ്യം പ്രവചിച്ചിരുന്നത്. എന്നാൽ, വൻ ശബ്ദം കേട്ടതോടെ വീട്ടുകാർ വീടിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

1

കുഴിയിലകപ്പെട്ട സ്കൂട്ടർ നാട്ടുകാർ കെട്ടിവലിച്ച് പുറത്തെടുത്തു. കുളത്തുപ്പുഴയിലെ കെഎംജെ സ്കൂൾ ജീവനക്കാരിയായ ശൈലജയും മകൾ ആഷിമയും മാതാവ് ഫാത്തിലയും അമ്മൂമ്മ ഖദീജ ഉമ്മാളുമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി തോരാതെ മഴ പെയ്തിരുന്നു. വീടിന്റെ മുൻഭാഗത്ത് ഷീറ്റ് മേഞ്ഞ പാർക്കിങ് സ്ഥലമാണ് കിണറിന്റെ ആകൃതിയിൽ ഇടിഞ്ഞു താഴ്ന്നത്.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

2

സംഭവസ്ഥലത്ത് മുൻപ് കുഴിയെടുത്തിരുന്നതായി വീട്ടുകാർ പറയുന്നു. എന്നാൽ ഇത് കൃത്യമായി മൂടിയിരുന്നതായി വീട്ടുകാർക്ക് ഉറപ്പില്ല. കിണറിൻ്റെ മാതൃകയിൽ ഇടിഞ്ഞു താഴ്ന്ന സ്ഥലത്ത് വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.വിള്ളൽ രൂപപ്പെട്ടതോടെ നാട്ടുകാരും പരിസരവാസികളും പരിഭ്രാന്തരായി. സാധാരണഗതിയിൽ ശക്തമായി മഴപെയ്യുമ്പോൾ ചില വീടിൻ്റെ ഭാഗങ്ങൾ ഇടിഞ്ഞ് താഴാറുണ്ട്. പക്ഷേ, കുളത്തുപ്പുഴയിലുണ്ടായതാകട്ടെ ഉഗ്രശബ്ദത്തോടെ കൂടിയുള്ള ഭൂചലനത്തെ പോലും വെല്ലുന്ന വിധത്തിലുള്ള സംഭവമായിരുന്നു. നാട്ടുകാർ പോലും ഭൂചലനമാണോ സംഭവിക്കുന്നതെന്ന തരത്തിൽ പരിഭ്രാന്തരാവുകയായിരുന്നു.

3

നേരത്തെ മേഖലയിലെ വീടുകളിൽ സ്കൂട്ടർ ഇടിഞ്ഞു താഴുന്ന സംഭവമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഏതു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംഭവം വീട്ടിലുണ്ടായതെന്ന കാര്യത്തിൽ വീട്ടുകാർക്കും ഇനിയും വ്യക്തത വന്നിട്ടില്ല. ഏതായാലും, വീട്ടിലുണ്ടായിരുന്ന ജീവന് ഒരു പോറലുപോലുമേൽക്കാത്തതാണ് ആശ്വാസത്തിന് വക നൽകുന്നത്. സ്കൂട്ടറിരുന്ന സ്ഥലത്ത് ഇടിഞ്ഞു താഴ്ന്ന സ്ഥലം ഇടിഞ്ഞ് വീടിനുചുറ്റും വ്യാപിച്ചിരുന്നുവെങ്കിൽ വീടുകളിൽ താമസിക്കുന്നവരുടെ ജീവനുകളെ പോലും അത് അപായപ്പെടുത്തുമായിരുന്നു.

4

മുൻപ് പ്രതികൂല കാലാവസ്ഥയിൽ വ്യതിയാനമുണ്ടാകുന്ന സാഹചര്യത്തിൽ മലയോരമേഖലകളിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളത്. കൂടാതെ, ഭൂചലനവും ഇത്തരം പ്രദേശങ്ങളിൽ സംഭവിക്കാറുണ്ട്. ഇതാണോ ഇവിടെ സംഭവിച്ചതെന്നാണ് നാട്ടുകാർക്കും വീട്ടുകാർക്കും ആദ്യം തോന്നിയിരുന്നത്. പിന്നീടാണ് സംഭവസ്ഥലത്ത് മുൻപ് കുഴിയെടുത്തിട്ടുള്ളതായുള്ള വിവരം വീട്ടുകാർ പങ്കുവച്ചതോടെ ആശങ്ക തെല്ലെങ്കിലും മാറിയത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+