കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'രാക്ഷസി'ക്ക് എട്ടിന്റെ പണി; കുടുക്കിയത് നടനെതിരായ ട്രോൾ!! പിടിവീണത് ഇങ്ങനെ

Google Oneindia Malayalam News

കൊല്ലം; രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും പിന്നീട് പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. വീഡിയോയ്ക്കെതിരെ പരാതി ഉയർന്നതോടെയാണ് വകുപ്പ് നടപടി സ്വീകരിച്ചത്.

എന്നാൽ ടിക് ടോകിൽ സജീവമായ പെൺകിട്ടിയെ കുടുക്കിയത് ഒരു നടനെതിരായ ട്രോൾ ആണെന്നാണ് റിപ്പോർട്ട്. ഫാൻ ഫൈൻ ക്ലബ് അംഗങ്ങൾ തമ്മിലുള്ള തർക്കമാണത്തെ പെൺകുട്ടിക്ക് പിടിവീഴാൻ കാരണം. സംഭവം ഇങ്ങനെ

ബൈക്കിൽ പറന്നു

ബൈക്കിൽ പറന്നു

ഹെൽമറ്റ് ഇടാതെ രൂപമാറ്റം വരുത്തിയ നല്ല മഞ്ഞ നിറത്തിലുള്ള ഒരു ബൈക്കിൽ പെൺകുട്ടി സ്റ്റൈലായി പോകുന്ന വീഡിയോ ദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നമ്മൾ എന്ന സിനിമയിലെ രാക്ഷസി എന്ന പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു വീഡിയോ.

Recommended Video

cmsvideo
ബ്രേക്ക് നഷ്ടപ്പെട്ട ജെസിബി വന്നിടിച്ചത് ബലേറോയില്‍; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍
ഫാൻ ക്ലബ് ഫൈറ്റ്

ഫാൻ ക്ലബ് ഫൈറ്റ്


എന്നാൽ ഈ വീഡിയോ ഉപയോഗിച്ച് ഫാൻ ഫൈറ്റ് ക്ലബിലെ ട്രോളൻമാർ ഒരു പ്രമുഖ താരത്തെ ആക്ഷേപിക്കാനായി മറ്റൊരു വീഡിയോ പുറത്തിറ്കി. ആ വീഡിയോ സ്വന്തം അക്കൗണ്ടിൽ ഈ പെൺകുട്ടി പങ്കുവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീഡിയോ നീക്കം ചെയ്യണമെന്നായിരുന്നു ഫാൻസിന്റെ ആവശ്യം.

മാപ്പ് പറയണമെന്ന്

മാപ്പ് പറയണമെന്ന്

മാപ്പ് പറയണമെന്നും ഫാൻ ക്ലബ് പറഞ്ഞെങ്കിലും ഇതിന് രണ്ടിനും യുവതി തയ്യാറായില്ല. ഇതോടെ മാസ് റിപ്പോർട്ട് ചെയ്ത് വീഡിയോ ആദ്യം പേജിൽ നിന്ന് നീക്കം ചെയ്യിച്ചു. പിന്നീട് കലി അടങ്ങാത്ത ഫാൻ ക്ലബ് അംഗങ്ങൾ യുവതിക്കെതിരെ വീഡിയോ സഹിതം മോട്ടോർ വാഹന വകുപ്പിന് പരാതി നൽകുകയായിരുന്നു.

കൊല്ലം സ്വദേശി

കൊല്ലം സ്വദേശി

കൊല്ലം പുന്തലത്താഴത്ത് സ്വദേശിയാണ് പെൺകുട്ടി. പരാതിയിൽ പെൺകുട്ടിയുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ വകുപ്പിന്റെ എൻഫോഴ്സമെന്റ് വിഭാഗം ശുപാർശ ചെയ്യുകയായിരുന്നു. 20,500 രൂപ പിഴയും ചുമത്തി.ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനാണ് പെൺകുട്ടിക്ക് ലൈസൻസ് ഉണ്ടായിരുന്നത്.

വീട്ടിലെത്തി നടപടി

വീട്ടിലെത്തി നടപടി

എന്നാൽ ഗിയർ ഉള്ള ബൈക്ക് ആണ് പെൺകുട്ടി ഓടിച്ചത്.ഇതിന് 10,000 രൂപയും ബൈക്ക് രൂപമാറ്റം വരുത്തിയതിന് പതിനായിരവും ഹെൽമറ്റ് ഉപയോഗിക്കാതിരുന്നതിന് 500 രൂപയും ചേർത്താണ് പിഴ ഈടാക്കിയത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് വകുപ്പ് നടപടി സ്വീകരിച്ചത്.

മോദിയേയും ബിജെപിയേയും 'പൊരിക്കാൻ' ദിവ്യ എത്തും? സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി!കോൺഗ്രസിനൊപ്പമെന്ന്<br />മോദിയേയും ബിജെപിയേയും 'പൊരിക്കാൻ' ദിവ്യ എത്തും? സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി!കോൺഗ്രസിനൊപ്പമെന്ന്

sreedharan-pillai-files-complaint-aginst-kavimannu-facebook-page-257556.html

English summary
this is how bike rider girl got fined by motor vehicle department in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X